NEWS

ആഡംബര ഹോട്ടലിൽ യുവതിക്ക് എംഡിഎംഎ നൽകാൻ ശ്രമം: യുവാവ് അറസ്റ്റിൽ

കൊച്ചി: ആഡംബര ഹോട്ടലിൽ വെച്ച് യുവതിക്ക് നിർബന്ധപൂർവം എംഡിഎംഎ നൽകാൻ ശ്രമിച്ച സംഭവത്തിൽ തൃശൂർ സ്വദേശിയായ ശിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്ന് 0.120 ഗ്രാം എംഡിഎംഎ, രണ്ട് ലക്ഷത്തി രണ്ടായിരം രൂപ, ഒരു ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് ശിഹാബുദ്ദീൻ ഹോട്ടലിൽ മുറിയെടുത്തത്. രാത്രിയിൽ യുവതിയെ മുറിയിലേക്ക് വരുത്തുകയും, തുടർന്ന് ലഹരിമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി. താൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് കടവന്ത്ര പൊലീസിനോട് ഇയാൾ സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button