എണ്ണപ്പാടത്ത് ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ യുഎസിന്റെ ഇന്ത്യൻ നീക്കം

പതിറ്റാണ്ടുകളായി ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ തീരുമാനിച്ചിരുന്ന എണ്ണപ്പാടങ്ങൾക്ക് പകരം, നിർണായക ധാതുക്കളുടെ (Critical Minerals) നിയന്ത്രണം പിടിച്ചടക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകശക്തികൾ. എഫ്-35 യുദ്ധവിമാനങ്ങൾ മുതൽ അത്യാധുനിക സ്മാർട്ട്ഫോണുകൾ വരെ നിർമിക്കാൻ അത്യന്താപേക്ഷിതമായ റെയർ എർത്ത് ധാതുക്കളുടെ സംസ്കരണത്തിൽ 90 ശതമാനത്തിലേറെ കൈപ്പിടിയിലൊതുക്കി നിൽക്കുന്ന ചൈനീസ് മേധാവിത്വത്തെ വെല്ലുവിളിക്കാൻ അമേരിക്ക പുതിയൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. ധാതുസമ്പന്നമായ മധ്യേഷ്യയെയും വമ്പിച്ച നിർമാണശേഷിയുള്ള ഇന്ത്യയെയും ഒരുമിപ്പിച്ചുനിർത്തി ചൈനയുടെ കുത്തക അവസാനിപ്പിക്കാനാണ് വാഷിങ്ടന്റെ പദ്ധതി.
എണ്ണ ഉത്പാദനത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിട്ടും, ഈ അദൃശ്യ ധാതുക്കളുടെ ലഭ്യതക്കുറവിനു മുന്നിൽ അമേരിക്ക എന്തുകൊണ്ട് പകച്ചുനിൽക്കുന്നു? ഈ ആഗോള ശക്തിപ്രകടനത്തിന്റെ ഏറ്റവും നിർണായകമായ കണ്ണികളിലൊന്ന് കേരളത്തിലെ കൊല്ലം ചവറയിലുള്ള കരിമണൽ നിക്ഷേപങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. മധ്യേഷ്യയിൽനിന്നുള്ള അസംസ്കൃത വിഭവങ്ങൾ ഇന്ത്യയിലെത്തിച്ച് സംസ്കരിക്കാനുള്ള യുഎസ് തന്ത്രത്തിന് മുന്നിൽ ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങളും സ്വന്തം സാങ്കേതിക പരിമിതികളും വലിയ വെല്ലുവിളിയായി നിൽക്കുമ്പോൾ, പെട്രോളിയം വിഭവങ്ങൾക്കപ്പുറം ലോക സാങ്കേതികവിദ്യയുടെ പുതിയ കൺട്രോൾ റൂമായി ഇന്ത്യക്ക് ഉയരാനാകുമോ? ആഗോള ധാതുയുദ്ധത്തിന്റെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന മനോരമ ഓൺലൈൻ ‘രാജ്യാന്തരം – World on Edge’ വിഡിയോ പരമ്പര കാണാം.




