NEWS

കപ്പലിലെ സ്ഫോടനം: പ്രൊജക്റ്റൈലുകൾ പതിച്ചതെന്ന് ഇറാൻ, അന്വേഷണം തുടരുന്നു

ദമാം: സൗദി തീരത്തോട് ചേർന്ന് അറേബ്യൻ ഗൾഫ് മേഖലയിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണ ടാങ്കറിന് നേരെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ (UKMTO) സ്ഥിരീകരിച്ചു. സൗദിയുടെ തീരദേശ നഗരമായ റാസ് അൽഖഫ്ജിയിൽ നിന്ന് ഏകദേശം 72 നോട്ടിക്ക് മൈൽ കിഴക്ക് മാറി സഞ്ചരിക്കവെയാണ് കപ്പലിന്റെ ഇടത് വശത്ത് അജ്ഞാതമായ രണ്ട് പ്രൊജക്റ്റൈലുകൾ വന്ന് പതിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നും പരിസ്ഥിതിക്ക് കാര്യമായ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം, നിശ്ചിത പാതകൾക്ക് പുറത്തുകൂടി സഞ്ചരിച്ച രണ്ട് എണ്ണ ടാങ്കറുകൾ മൈനുകളിൽ തട്ടി സ്ഫോടനം ഉണ്ടായെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡ് നേവിയുടെ വിശദീകരണം. അനുവദിക്കപ്പെട്ട റൂട്ടുകൾ ലംഘിച്ച് സഞ്ചരിച്ചതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെച്ചതെന്നും ഇവർ അവകാശപ്പെടുന്നു.

Fashion ⏭️

Back to top button