NEWS

വിമാനങ്ങൾ വ്യാപകമായി വൈകുന്നു; സ്ലോട്ട് പിൻവലിക്കുമെന്നു മുന്നറിയിപ്പ്: സ്പൈസ്ജെറ്റിന് സിയാലിന്റെ നോട്ടിസ്


കൊച്ചി∙ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെത്തുടർന്ന് സ്പൈസ്ജെറ്റിന് നോട്ടിസ് നൽകി സിയാൽ. കൃത്യമായി സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ടുകൾ പിൻവലിക്കുമെന്ന് നോട്ടിസിൽ പറയുന്നു. ഓഗസ്റ്റ് ഒന്നുമുതൽ സ്പൈസ്ജെറ്റിന്റെ സർവീസുകൾ വ്യാപകമായി വൈകുകയും ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ, സേവനങ്ങൾ നൽകുന്നതിന് സ്പൈസ്ജെറ്റ് സിയാലിന് കോടികൾ കുടിശ്ശികയായി നൽകാനുമുണ്ട്.ഏതാനും ദിവസങ്ങളായി സ്പൈസ്ജെറ്റിന്റെ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതു പതിവാണ്. ഇന്ന് കൊച്ചിയിൽനിന്ന് ഫുജൈറയിലേക്കുള്ള വിമാനം റദ്ദാക്കിയിരുന്നു. ഇതോടെ, രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് കാരണങ്ങളൊന്നും പറയാതെ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ, ഈ വിമാനം രാത്രി 9.40ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ വിശദീകരണം പുറത്തിറക്കിയിട്ടില്ല. നേരത്തെ വിമാനം മുടങ്ങുന്നതിന് സ്പൈസ്ജെറ്റ് നിരത്തിയ കാരണങ്ങൾ കൊച്ചി വിമാനത്താവള (സിയാൽ) അധികൃതർ അധികൃതർ നിരാകരിച്ചിരുന്നു.


Fashion ⏭️

Back to top button