NEWS

കനത്ത മഴ: റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ; ഒഴുക്കിൽപ്പെട്ട ഓട്ടോ ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം വട്ടപ്പാറയിലുണ്ടായ ദാരുണമായ അപകടത്തിൽ തോട്ടിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം വിഫലമായി. ഇന്നലെ രാത്രി വൈകി അഗ്നിശമന സേനയിലെ മുങ്ങൽ വിദഗ്ധരും പ്രദേശവാസികളും ചേർന്ന് ശക്തമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തെരച്ചിൽ നടപടികൾ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കും.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വട്ടപ്പാറ വേറ്റിനാട് ഭാഗത്ത് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കുറ്റിയാണി സ്വദേശിയായ ഗംഗാധരൻ (65) തന്റെ ഭാര്യയ്‌ക്കൊപ്പം ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ശക്തമായ മഴയെത്തുടർന്ന് വെള്ളം പൊങ്ങി റോഡും തോടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അപകടത്തിൽ പെട്ട ഉടനെ മരത്തിന്റെ വേരിൽ പിടിച്ചുനിന്ന ഭാര്യയെ നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി സുരക്ഷിതമായി കരയ്ക്ക് കയറ്റി. എന്നാൽ, ഗംഗാധരൻ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നു.

Fashion ⏭️

Back to top button