NEWS

ഹൈക്കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കൊച്ചി: കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് രാവിലെ 11 മണിക്ക് വർണ്ണാഭമായ തുടക്കം കുറിക്കും. സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.

ഈ സന്ദർഭത്തിൽ കേന്ദ്ര നിയമകാര്യ മന്ത്രി അർജുൻ റാം മേഘ്‌വാൾ, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി എന്നിവർ വിശിഷ്ടാതിഥികളായി എത്തും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

വിവിധ പരിപാടികളാൽ സമ്പന്നമായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ബെനവലന്റ് സ്‌കീമിന്റെ ഉദ്ഘാടനം, മുതിർന്ന അഭിഭാഷകൻ പി.ബി. മേനോനുള്ള ആദരവ് എന്നിവയ്ക്ക് പുറമെ, ഹൈക്കോടതിയുടെ ചരിത്രം വിളിച്ചോതുന്ന ഡോക്യുമെന്ററി, പ്ലാറ്റിനം ജൂബിലി സുവനീർ, സ്മാരക തപാൽ സ്റ്റാമ്പ് എന്നിവയുടെ പ്രകാശനവും ഇതേ വേദിയിൽ നടക്കും. വൈകുന്നേരം അരങ്ങേറുന്ന കലാസന്ധ്യയോടെ ആദ്യദിനത്തെ ആഘോഷങ്ങൾ സമാപിക്കും.

Sports ⏭️

Read News ⏭️

Back to top button