NEWS

യാത്രക്കാരുമായി പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു: നാട്ടുകാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ടയർ പൊട്ടിത്തെറിച്ച് ബസിൽ നിന്ന് തീ ഉയർന്ന സംഭവം

കോഴിക്കോട്: നാദാപുരം കായ്‌പനച്ചിയിൽ വെച്ച് യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ നാദാപുരം-തലശേരി സംസ്ഥാന പാതയിലായിരുന്നു ആശങ്ക പരത്തിയ ഈ സംഭവം. സമയബന്ധിതമായി ഇടപെട്ട് തീ അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത് ആശ്വാസമായി.

നാദാപുരത്ത് നിന്നും തലശേരിയിലേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ അടക്കമുള്ള ധാരാളം യാത്രക്കാർ ആ സമയം ബസിലുണ്ടായിരുന്നു. ബസിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരും സമീപവാസികളും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശ്രമത്തിനൊടുവിൽ തീയ പൂർണമായും അണച്ചു.

Sports ⏭️

Read News ⏭️

Back to top button