ഓം പ്രീ-റിലീസ് ആഘോഷം ജൂൺ 6ന്

മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ആഘോഷങ്ങൾ നവംബർ 6-ന് ചെന്നൈ സായ് റാം എൻജിനിയറിംഗ് കോളേജിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയടക്കമുള്ള പ്രമുഖ താരങ്ങളും സിനിമയുടെ അണിയറ പ്രവർത്തകരും സന്നിഹിതരാകും. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ക്യാരക്ടർ ഗ്ലിംപ്സുകളും ഗാനങ്ങളുടെ പ്രൊമോഷണൽ വീഡിയോകളും പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് ചിത്രം വരാനിരിക്കുന്ന ഒരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. സായ് പല്ലവിയുടെ ഗ്ലിംപ്സ് ഇതിനോടകം തന്നെ 30 ദശലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞത്. ശ്രീലീലയാണ് ചിത്രത്തിലെ മറ്റൊരു നായിക. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുമെന്നാണ് കരുതപ്പെടുന്നത്.
‘അമരൻ’ എന്ന വൻ വിജയത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഏഴിൽ അരശ് കെ.യു ആണ്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോയും സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘ഓം’ പ്രദർശനത്തിനെത്തും.




