NEWS

പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവം: പിന്നിൽ സഹപാഠിയായ പെൺകുട്ടിയുടെ ക്വട്ടേഷനെന്ന് ആരോപണം

ആലപ്പുഴ∙ ഹരിപ്പാട്ടെ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിന് പിന്നിൽ പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പകയാണെന്ന് ആരോപണം. പെൺകുട്ടിയുടെ നേതൃത്വത്തിൽ നൽകിയ ‘ക്വട്ടേഷൻ’ പ്രകാരമാണ് ആക്രമണം നടന്നതെന്നാണ് പരുക്കേറ്റ വിദ്യാർഥിയുടെ മാതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഈ ക്വട്ടേഷൻ ഏറ്റെടുത്ത പത്തൊൻപതുകാരന്റെ നിർദേശപ്രകാരം സ്കൂളിലെ 16 വിദ്യാർഥികൾ സംഘം ചേർന്ന് മകനെ മർദിക്കുകയായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. ‘‘കഴിഞ്ഞ 15-ാം തീയതി സ്കൂളിലെ ക്ലാസ് മുറിയിൽ വെച്ചാണ് എന്റെ മകന് നേരെ ഈ അക്രമം നടന്നത്. അവനോടൊപ്പം പഠിക്കുന്ന ഒരു പെൺകുട്ടിയും പുറത്തുനിന്നുള്ള 19 വയസ്സുള്ള യുവാവും ചേർന്നാണ് ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ആ പെൺകുട്ടിക്ക് എന്റെ മകനോട് താൽപര്യമുണ്ടായിരുന്നു; എന്നാൽ അവൻ അത് വേണ്ടെന്നു വെച്ചു. ഇതിലുള്ള വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചത്. ക്രൂരമായ അക്രമത്തെത്തുടർന്ന് എന്റെ മകന്റെ തലയ്ക്കും മുഖത്തും മുതുകത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്’’– വേദനയോടെ മാതാവ് വ്യക്തമാക്കി.

Fashion ⏭️

Back to top button