NEWS

വിമാനത്താവളം ഒഴിയാൻ അന്ത്യശാസനം: മിസൈൽ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതിയിൽ മേഖല

ദുബായ് ∙ സൗദി അറേബ്യയുടെ സൈനിക ചരക്ക് വിമാനം ലക്ഷ്യമിട്ട് യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. സൗദി സഖ്യസേനയ്ക്കായി ആയുധങ്ങളുമായി വിമാനം ഏദൻ വിമാനത്താവളത്തിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഹൂതികൾ മിസൈലുകൾ വർഷിച്ചത്. വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷമായിരുന്നു ആക്രമണം നടത്തിയത്.

അതേസമയം, സൗദിയിലെ തായിഫ് നഗരത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം പ്രതിരോധിച്ചതായി സൗദി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, യെമനിലെ ജൗഫ് പ്രവിശ്യയിലെ ഹസം നഗരത്തിലുണ്ടായ സൗദി സഖ്യസേനയുടെ ആക്രമണത്തിൽ ഒരു പെട്രോൾ പമ്പ് തകരുകയും 12 പേർ കൊല്ലപ്പെടുകയും ചെയ്തതായി ഹൂതികൾ ആരോപിച്ചു.

മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി റിയാദ്, ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിലേക്കുള്ള തങ്ങളുടെ വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

Fashion ⏭️

Back to top button