SPORTS

ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറ പാകുന്നത് ഗ്രാസ്റൂട്ട് ടൂർണമെന്റുകൾ: മിഥുൻ മൻഹാസ്

തൃപ്പൂണിത്തുറ ∙ നാട്ടുമ്പുറങ്ങളിൽ മികച്ചൊരു ക്രിക്കറ്റ് സംസ്കാരം കെട്ടിപ്പടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി അദ്ദേഹം മലയാള മനോരമയുമായി സംസാരിക്കുന്നു.

∙ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ഏതു രീതിയിലാണ് ബിസിസിഐ നോക്കിക്കാണുന്നത്?

കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകളെയും നിലവിലുള്ള സൗകര്യങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് ബിസിസിഐ ഉറ്റുനോക്കുന്നത്. എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും ഒരേപോലെയുള്ള അവസരങ്ങൾ ലഭ്യമാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. സമീപകാലത്തായി നിരവധി രാജ്യാന്തര മത്സരങ്ങൾക്ക് വേദിയൊരുക്കാൻ സാധിച്ച കേരളം ശരിയായ ദിശയിലൂടെയാണ് മുന്നോട്ടുപോകുന്നത്.

∙ വനിതാ ക്രിക്കറ്റിന്റെ വളർച്ച ഉറപ്പാക്കുന്നതിനായി സംസ്ഥാന അസോസിയേഷനുകൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

Auto ⏭️

Back to top button