NEWS

ചെറുപ്രായത്തിൽ തന്നെ ഡ്രൈവിങ്! കുരുന്നിനെ സ്റ്റിയറിംഗിൽ ഇരുത്തി പിതാവിന്റെ അഭ്യാസപ്രകടനം; വീഡിയോ വൈറലാകുന്നു

കൊല്ലം/തിരുവനന്തപുരം∙ കഴക്കൂട്ടത്ത് കാറിന്റെ ഡ്രൈവിങ് സീറ്റിൽ കൊച്ചുകുട്ടിയെ ഇരുത്തി വാഹനം ഓടിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലം ഇളമ്പൽ സ്വദേശികളായ മറ്റൊരു കാറിലെ യാത്രക്കാരാണ് അപകടകരമായ ഈ കാഴ്ച ക്യാമറയിൽ പകർത്തിയത്. കുട്ടി സ്റ്റീയറിങ് പിടിച്ചു നിയന്ത്രിക്കുന്നത് വീഡിയോയിൽ കൃത്യമായി കാണാൻ സാധിക്കും. കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് ഈ സംഭവം അരങ്ങേറിയത്.

ഈ സംഭവത്തിൽ വാഹന ഉടമ ഷെഫിൻ മുഹമ്മദിനെ ആർടിഒ ഓഫീസിലേക്ക് വിളിപ്പിച്ചു. കാറിൽ കൊച്ചുകുട്ടിയുമായി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോടും ആർടിഒയോടും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശം നൽകി.

Fashion ⏭️

Back to top button