SPORTS
നേപ്പാളിൽ കളിക്കാൻ പോകാം, പക്ഷേ എൻഒസിക്ക് ലക്ഷങ്ങൾ ‘ഫീസായി’ വേണം, പാക്കിസ്ഥാൻ താരങ്ങളെ പിഴിഞ്ഞ് നഖ്വി

ലഹോർ∙ നേപ്പാൾ പ്രീമിയർ ലീഗിൽ കളിക്കുന്നതിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളോട് പിസിബി പണം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നേപ്പാളിൽ കളിക്കുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണമെങ്കിൽ ഒരു താരം 25,000 യുഎസ് ഡോളര്‍ (ഇന്ത്യൻ രൂപയിൽ 24 ലക്ഷത്തോളം) നൽകണമെന്ന് പിസിബി ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആരോപണത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡോ, ചെയര്മാൻ മൊഹ്സിൻ നഖ്വിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേപ്പാൾ പ്രീമിയർ ലീഗ് നടക്കുമ്പോൾ ഈ പാക്ക് താരങ്ങൾക്ക് ഏകദിനങ്ങളോ, ടെസ്റ്റ് മത്സരങ്ങളോ കളിക്കാനില്ല. രാജ്യാന്തര മത്സരങ്ങൾക്കുള്ള ടീമിൽ ഇല്ലാതിരുന്നിട്ടും പാക്ക് താരങ്ങളോട് പിസിബി പണം ആവശ്യപ്പെടുകയായിരുന്നു. പിസിബി കടുംപിടിത്തം തുടര്‍ന്നതോടെ പാക്ക് താരങ്ങളിൽ പലരും നേപ്പാൾ യാത്ര മാറ്റിവച്ചു.
Auto ⏭️




