NEWS
‘കസേരകൾക്കു തീയിട്ടു’: പ്രതിഷേധാഗ്നിയിൽ തിളച്ച് യൂറോപ്പ്, വ്യാപക ആക്രമണം

ടിരാന/ പാരിസ്∙ അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ സർക്കാർവിരുദ്ധ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പ്രധാനമന്ത്രി എഡി റാമ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ ചർച്ചയ്ക്കായി സജ്ജീകരിച്ചിരുന്ന കസേരകൾക്കു തീയിടുകയും ചെയ്തു. അഴിമതി, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ താഴ്ന്ന നിലവാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. സർക്കാർ ഓഫിസുകൾക്കു നേരെ വ്യാപക ആക്രമണം നടന്നിരുന്നു.‘അക്രമത്തിലൂടെ രാജിവയ്പിക്കാമെന്ന് കരുതുന്നത് തെറ്റാണ്, എന്നാൽ പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതെല്ലാം അനാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.പോർച്ചുഗലിലെ ലിസ്ബനിൽ രൂക്ഷമായ ഭവനപ്രതിസന്ധിക്കെതിരെ പ്രതിഷേധിച്ചവരുടെ ക്യാംപ് പൊലീസ് ഒഴിപ്പിച്ചു. ഇന്നലെ പുലർച്ചെ 2 മണിയോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും 25 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Fashion ⏭️




