NEWS

‘ധനുഷ് നർപ്പണി ഇയക്ക’ത്തിലെ വനിത വിഭാഗവുമായി പ്രത്യേക യോഗം; ധനുഷ് രാഷ്ട്രീയത്തിലേക്ക്?


ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിലെ ഫാൻ ഫൈറ്റിലേക്ക് ധനുഷ് കൂടി എത്തിയേക്കുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഫാൻസ് അസോസിയേഷനിലെ വനിതാ വിഭാഗവുമായി ധനുഷിന്റെ പ്രത്യേക യോഗം‌. മാസ് നേതാവായി മാറാനുള്ള പദ്ധതികളാണോ യോഗം ചർച്ച ചെയ്തത് എന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.‘ധനുഷ് നർപ്പണി മൻറം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാൻസ് അസോസിയേഷൻ അടുത്തിടെ ‘ധനുഷ് നർപ്പണി ഇയക്കം’ എന്ന് പേര് മാറ്റിയിരുന്നു. വിവിധ മേഖലകളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായി മാറുന്നതിനാണു പേര് മാറ്റിയതെന്നായിരുന്നു വിശദീകരണം. പേര് മാറ്റിയതിനു പിന്നാലെ പുതിയ ലോഗോയും പുറത്തിറക്കി. ചുവന്ന നിറത്തിലുള്ള വലിയ നക്ഷത്രത്തിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന ധനുഷിന്റെ ചിത്രം പതിച്ച പുതിയ ലോഗോ രാഷ്ട്രീയം കൂടി ലക്ഷ്യം വച്ചാണെന്നാണു തമിഴ്നാട്ടിലെ ചർച്ചകൾ. ഇത്തരം അഭ്യൂഹങ്ങളോട് ധനുഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Fashion ⏭️

Back to top button