NEWS
വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു; നാലുവയസ്സുകാരി മരിച്ചു

വൈത്തിരി ∙ ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫത്തൂൽ (4) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.അപകടത്തെത്തുടർന്ന് പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
Fashion ⏭️




