NEWS

മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരന്റെ മൃതദേഹം; കുവൈത്തിൽ സഹപ്രവർത്തകൻ പിടിയിൽ, മരണകാരണം മരുന്നോ?


കുവൈത്ത് സിറ്റി∙ മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ സഹപ്രവർത്തകനായ മറ്റൊരു ഇന്ത്യക്കാരനെ കുവൈത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം വ്യക്തമാകാത്തതിനാൽ അന്വേഷണം തുടരുകയാണ്.മന്ത്രാലയത്തിന് ലഭിച്ച വിവരത്തെത്തുടർന്ന് ക്രിമിനൽ എവിഡൻസ് വിഭാഗം മൃതദേഹം ഏറ്റെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനാകാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തെ മുറിയിലായിരുന്നു ഇയാളുടെ താമസമെന്നും വ്യക്തമായി. മരിക്കുന്നതിനു മുൻപ് സഹപ്രവർത്തകൻ മരുന്ന് കഴിച്ചിരുന്നെന്നും അതാണ് മരണകാരണമായതെന്നുമാണ് മൊഴി. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഫൊറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്


Fashion ⏭️

Back to top button