SPORTS

ഹർ‌മന്റെയും ദീപ്തിയുടെയും ‘ഇരട്ടസെഞ്ചറി’, നാലു വിക്കറ്റ് വീഴ്ത്തി വൈഷ്ണവി; സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ ജയം, പരമ്പര


വഡോദര ∙ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം വനിതാ  ഏകദിനത്തിൽ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 121 റൺസിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര 2–0നു ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്തു ഇന്ത്യ, മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (121 പന്തിൽ 126), ദീപ്തി ശർമയുടെയും (86 പന്തിൽ 106) സെഞ്ചറി മികവിൽ 328 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വെയുടെ ഇന്നിങ്സ് 48.5 ഓവറിൽ 207 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയും മൂന്നു വിക്കറ്റെടുത്ത ദീപ്തി ശർമയുമാണ് ബോളിങ്ങിൽ തിളങ്ങിയത്. പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയിൽ 28ന് നടക്കും.23–ാം ഓവറിൽ പ്രതിക പുറത്തായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. പിന്നീടെത്തിയ തേജൽ ഹസബ്നിസ്(5 പന്തിൽ 3) പെട്ടെന്നു പുറത്തായെങ്കിലും ആറാമതായി ഇറങ്ങിയ ദീപ്തി ശർമ, ഹർമന് ഉറച്ചപിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും 153 റൺസ് കൂട്ടിച്ചേർത്തു. 47–ാം ഓവറിലാണ് ഹർമൻപ്രീത് പുറത്താകുന്നത്. അപ്പോഴേയ്ക്കും ഇന്ത്യൻ സ്കോർ 300 കടന്നിരുന്നു. അവസാന ഓവറിലാണ് ദീപ്തി ശർമ, ഏകദിന കരിയറിലെ രണ്ടാം സെഞ്ചറി നേടുന്നത്. 15 ഫോറുകളാണ് ദീപ്തി ശർമയുടെ ബാറ്റിൽനിന്നു പിറന്നത്. ആറാം നമ്പറിലോ അതിനു താഴെയോ ഇറങ്ങി സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ദീപ്ത ശർമ.


Auto ⏭️

Back to top button