NEWS

നരേന്ദ്രമോദിക്കെതിരെ വിവാദ പരാമർശവുമായി ഖർഗെ; വിമർശിച്ച് ബിജെപി


ന്യൂഡൽഹി∙ പട്നയിൽ നടന്ന പരിപാടിക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശം വിവാദമായി. ‘മോദിയുടെ അച്ഛൻ പോലും തോൽക്കും’ എന്നായിരുന്നു പരാമർശം.ഹാളിലുണ്ടായിരുന്ന ഒരാൾ മോദി തോൽക്കില്ല എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതിനു മറുപടിയായാണ് ഖാർഗെ ഈ പ്രതികരണം നടത്തിയത്. ബഹളമുണ്ടാക്കിയ ആളെ കോൺഗ്രസ് പ്രവർത്തകർ ഹാളിൽനിന്ന് പുറത്താക്കി. പ്രധാനമന്ത്രി മോദി സ്ഥിരമായി നുണ പറയുന്ന ആളാണെന്ന് ഖർഗെ പറഞ്ഞു. അധികാരത്തിൽ വന്ന് ആദ്യത്തെ 100 ദിവസത്തിനകം കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നാണ് മോദി വാഗ്ദാനം ചെയ്തിരുന്നത്. എവിടെയാണ് ആ പണമെന്നും ഖാർഗെ ചോദിച്ചു.


Fashion ⏭️

Back to top button