NEWS
മാരാർജി ഭവനു സമീപം വാഹനാപകടം, കുടുംബത്തിനു സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ – വിഡിയോ

കൊല്ലം /തിരുവനന്തപുരം ∙ വാഹനാപകടത്തിൽ പരുക്കേറ്റ കുടുംബത്തിനു സഹായവുമായി മന്ത്രി ബിന്ദു കൃഷ്ണ. തിരുവനന്തപുരം തൈക്കാട് മാരാർജി ഭവനു സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തമ്പാനൂരിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. മന്ത്രിയുടെ വാഹനത്തിനു മുന്നിൽ പോവുകയായിരുന്ന ഇരുചക്രവാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദമ്പതികളും കൊച്ചുകുട്ടിയുമായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്. മൂവരും റോഡിൽ വീണു. അപകടം ശ്രദ്ധയിൽപ്പെട്ട മന്ത്രി, ഉടൻ വാഹനം നിർത്തി പുറത്തിറങ്ങുകയും കുടുംബത്തിനു പ്രാഥമിക ചികിത്സയ്ക്ക് വേണ്ട ക്രമീകരണം നടത്തുകയും ചെയ്തു. അപകടത്തിൽപ്പെട്ട കുടുംബത്തെ പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷമാണ് ബിന്ദു കൃഷ്ണ യാത്ര തുടർന്നത്. ആരുടെയും പരുക്ക് സാരമുള്ളതല്ല.
Fashion ⏭️




