NEWS
ജിയോ ഓഹരിക്ക് 4 ലക്ഷം കോടിയുടെ ഡിമാൻഡ്, ആവേശം 7 മടങ്ങായി, അവസരം ഇന്ന് തീരും

19.75 കോടി ഓഹരികൾ വിൽപനയ്ക്കു വച്ച ജിയോ പ്ലാറ്റ്ംഫോംസ് ഐപിഒയ്ക്ക് അവസാന ദിവസത്തിലും വൻ ഡിമാൻഡ്. 30,213കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രാരംഭ ഓഹരി വിൽപന മൂന്നാം ദിവസമെത്തിയപ്പോൾ 4 ലക്ഷം കോടി രൂപയുടെ ആവശ്യക്കാരാണുള്ളത്. ലഭ്യമായ ഓഹരികളുടെ 6.34 മടങ്ങിലധികമാണ് നിക്ഷേപകർ ആവശ്യപ്പെട്ടത്. ഏകദേശം 125 കോടി ഓഹരിക്കുള്ള അപേക്ഷകൾ ഇന്ന് 11 മണി വരെയുള്ള കണക്ക് പ്രകാരം ലഭിച്ചു. ആങ്കർ നിക്ഷേപകരിൽ നിന്നുള്ള ഡിമാൻഡും പൊതുഅപേക്ഷകളുടെ ബിഡുകളും ചേർത്തുള്ള കണക്കാണിത്.ഐപിഒയുടെ രണ്ടാം ദിവസമായ ഇന്നലെമാത്രം 1.20ലക്ഷം കോടി രൂപയുടെ ഓഹരികൾക്കായി നിക്ഷേപകർ ബിഡ് സമർപ്പിച്ചു. 15,000 കോടി രൂപയിലധികം സമാഹരിച്ച ഇന്ത്യൻ ഐപിഒകളിൽ വച്ച് ഏറ്റവും ഉയർന്ന മൂല്യമുള്ള ബിഡ് ആണിത്.സ്ഥാപന നിക്ഷേപകർക്കായി സംവരണം ചെയ്തിരുന്ന വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന ഡിമാൻഡ്. 49.01കോടി ഓഹരികൾ വിൽപനയ്ക്കു വച്ചപ്പോൾ ഏതാണ്ട് 651.46 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
Fashion ⏭️




