NEWS

ഹൃദയാഘാതം വന്ന രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ടു; സ്കൂട്ടർ യാത്രികൻ മരിച്ചു


തിരുവമ്പാടി (കോഴിക്കോട്)∙ ഹൃദയാഘാതം വന്ന രോഗിയുമായി പോയ ആംബുലൻസും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തോട്ടത്തിൻകടവിലെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന പുതുപ്പാടി പെരുമ്പള്ളി സ്വദേശി ചോലക്കൽ സുബൈർ (51) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന ഡ്രൈവർക്കും രോഗിക്കും നഴ്സിനും പരുക്കേറ്റു.തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൽകടവിൽ പുലർച്ചെ 4.30 ന് ആയിരുന്നു അപകടം. തിരുവമ്പാടിയിലെ ഒരു ആശുപത്രിയിൽ നിന്നും രോഗിയുമായി ഓമശ്ശേരിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ആണ് നിയന്ത്രണം നഷ്ടമായി സ്‌കൂട്ടറുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ എതിരെ വന്ന സുബൈറിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.


Fashion ⏭️

Back to top button