NEWS
എഴുകുമണിൽ കാട്ടുപന്നി ആക്രമണം; വയോധികന് പരുക്ക്

കോട്ടയം ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. എഴുകുമൺ മാത്തേൽ കുഞ്ഞുമോനാണ് (75) പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7.30ന് റബർ ടാപ്പിങ്ങിന് ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. പാഞ്ഞെത്തിയ കാട്ടുപന്നി കാലിൽ കുത്തുകയായിരുന്നു. കാൽമുട്ടിന്റെ ഭാഗത്ത് ഏഴു തുന്നലുണ്ട്. തുലാപ്പള്ളിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം എരുമേലി ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Fashion ⏭️




