NEWS
യുഎഇയിൽ എണ്ണ ടാങ്കർ ചോർച്ച; ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചു

യുഎഇയിൽ ഉമ്മുൽഖുവൈൻ തീരത്തെ എണ്ണ ടാങ്കറിൽ നിന്നുണ്ടായ ചോർച്ചമൂലം എമിറേറ്റിലെ എല്ലാ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കടലിലെ എണ്ണ നീക്കം ചെയ്യാനുള്ള അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.എണ്ണച്ചോർച്ചയെ തുടർന്ന് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ മേഖലകളിൽ അനുഭവപ്പെട്ട ഇന്ധനഗന്ധം പൊതുജനാരോഗ്യത്തിന് ഹാനികരമല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
Fashion ⏭️




