NEWS

‘ഞാൻ എന്റെ മകളെ കൊന്നു’: പൊലീസിനോട് അമ്മ; മകളുടെ അന്ത്യകർമം നടത്താൻ പണം തേടി ഇന്ത്യൻ വംശജനായ പിതാവ്


ന്യൂയോർക്ക്∙ ഭാര്യ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരിയായ മകളുടെ മൃതദേഹം സംസ്കരിക്കാൻ സഹായം തേടി ഇന്ത്യൻ വംശജനായ പിതാവ്. മകളുടെ അന്ത്യകർമ്മങ്ങൾക്ക് പണം അഭ്യർഥിച്ച് കുൽദീപ് സിങ് എന്നയാളാണ് ഓണ്‍ലൈനായി പണം ശേഖരിക്കാൻ ആരംഭിച്ചത്. ഒക്ടോബർ 14നാണ് അഞ്ചു വയസ്സുകാരി ഫാബിയാന കാബെല്ലോയുടെ മാതാവ് ഫ്രാൻസിസ് കാബെല്ലോ പൊലീസിനു ഫോൺ ചെയ്ത് ‘ഞാൻ എന്റെ മകളെ കൊന്നു’ എന്നു പറഞ്ഞത്. തുടർന്ന് സൗത്ത് റിച്ച്മോണ്ട് ഹില്ലിലെ വീട്ടിലെത്തിയ പൊലീസിനോട് ‘അവൾ മുകളിലത്തെ നിലയിലുണ്ട്, ശ്വാസമെടുക്കുന്നില്ല’ എന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് മുറിയിലെത്തിയ പൊലീസ് ചലനമറ്റു കിടക്കുന്ന ഫാബിയാനയെയാണ് കണ്ടത്. മൂക്കിൽനിന്ന് രക്തവും വരുന്നുണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  തുടർന്ന് 32കാരിയായ ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ചോദ്യം ചെയ്യൽ തുടരുകയാണ്. 


Fashion ⏭️

Back to top button