BUSINESS

കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ കോട്ടയം-എറണാകുളം എലിവേറ്റഡ് ഹൈവേ, സാമ്പത്തിക നേട്ടങ്ങളും, റൂട്ടും ഇങ്ങനെ, കേന്ദ്രത്തിന് മുന്നിൽ പദ്ധതി അവതരിപ്പിക്കും


കോട്ടയം–കൊച്ചി പാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കോട്ടയം–എറണാകുളം എലിവേറ്റഡ് കോറിഡോർ പദ്ധതി കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിക്കാൻ കേരളം. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും വലിയ അനുരണനങ്ങൾ സൃഷ്ടിക്കും. ദേശീയപാത 183, ദേശീയപാത 66 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട പാതയ്ക്ക് സംസ്ഥാന സർക്കാർ ശുപാർശ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചാൽ കോട്ടയം, വൈക്കം, കുമരകം മേഖലകളിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള യാത്രയിൽ മികച്ച രീതിയിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എവിടെ നിന്നാണ് പാത ആരംഭിക്കുക?റിപ്പോർട്ടുകൾ പ്രകാരം, കോട്ടയത്തെ മുളങ്കുഴയിൽ ദേശീയപാത 183-ൽ നിന്നാണ് നിർദിഷ്ട പാത ആരംഭിക്കുക. തുടർന്ന് കുമരകം, വെച്ചൂർ, വൈക്കം എന്നിവിടങ്ങളിലൂടെ കടന്ന് തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപമുള്ള അങ്കമാലി–കുണ്ടന്നൂർ ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കാനാണ് പദ്ധതി.പദ്ധതിയുടെ സാമ്പത്തിക നേട്ടങ്ങൾപദ്ധതി യാഥാർഥ്യമായാൽ കോട്ടയം–കൊച്ചി റൂട്ടിലെ യാത്രക്കാർക്കും വ്യാപാര-ഗതാഗത മേഖലയ്ക്കും പലവിധത്തിൽ പ്രയോജനം ലഭിക്കാം. പദ്ധതി പൂർത്തിയാകുന്നതും അന്തിമ രൂപവും അനുസരിച്ചായിരിക്കും യഥാർഥ ​ഗുണഫലങ്ങൾ വ്യക്തമാവുക. യാത്രാസമയം കുറയാൻ സാധ്യത: തിരക്കേറിയ റോഡുകൾ ഒഴിവാക്കി യാത്ര ചെയ്യാൻ കഴിയുന്നത് യാത്രക്കാരുടെ സമയനഷ്ടം കുറയ്ക്കാം ഇന്ധനച്ചെലവിൽ ലാഭം: ഗതാഗതക്കുരുക്കിൽ വാഹനം ദീർഘനേരം നിർത്തിയിടേണ്ട സാഹചര്യം കുറഞ്ഞാൽ ഇന്ധന ഉപയോഗവും യാത്രാച്ചെലവും കുറയാം. വ്യാപാരവും ചരക്കുനീക്കവും മെച്ചപ്പെടാം ചരക്കുവാഹനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്ര : പദ്ധതി സാധ്യമായാൽ വിതരണ സമയവും, ഗതാഗത സംബന്ധമായ ചെലവും കുറയാൻ സാധ്യത പ്രാദേശിക സാമ്പത്തിക മേഖലയ്ക്ക് ഉണർവ്: കോട്ടയം–വൈക്കം–എറണാകുളം മേഖലകളിലെ വ്യാപാരം, സേവനമേഖല, യാത്രാസൗകര്യങ്ങൾ എന്നിവയ്ക്ക് ദീർഘകാല നേട്ടമുണ്ടാകാംപരിസ്ഥിതി സംബന്ധമായ പ്രത്യേകതനിർദിഷ്ട പാത, എലിവേറ്റഡ് റോഡായി നിർമിക്കാനാണ് ആലോചന. കൃഷിഭൂമിയിലും. പരിസ്ഥിതിയിലും ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കുക, സ്വാഭാവിക ജലപ്രവാഹം തടസ്സപ്പെടാതിരിക്കുക എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു. കുമരകം, വെച്ചൂർ തുടങ്ങിയ ജലാശയങ്ങളും, കൃഷിയിടങ്ങളും പ്രാധാന്യമുള്ള മേഖലകളിലൂടെ കടന്നുപോകുന്ന പദ്ധതിയിൽ ഈ ഘടകങ്ങൾ നിർണായകമാണ്.കേന്ദ്രത്തിന്റെ അംഗീകാരം എന്ന കടമ്പപദ്ധതി നിലവിൽ നിർദ്ദേശം സമർപ്പിക്കുന്ന ഘട്ടത്തിലാണ്. ദേശീയപാതാ ശൃംഖലയുടെ ഭാഗമായി പദ്ധതി പരിഗണിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ശുപാർശ നിർബന്ധമാണ്. ഇത് ലഭിച്ചശേഷം കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പഠനസംഘത്തെ അയയ്ക്കും. നിർദേശം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.


Read News

Back to top button