പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ചിത്രത്തിന്റെ പോസ്റ്റർ
ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘സ്പിരിറ്റിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ലോകവ്യാപക റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ പാൻ-ഇന്ത്യൻ പ്രഭാസ് ചിത്രം 2027 ഒക്ടോബർ 29-ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തും. മാസങ്ങൾ നീളുന്ന കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടുള്ള ഈ വമ്പൻ പ്രഖ്യാപനം ഇതിനോടകം തന്നെ ആരാധകർക്കിടയിലും സമൂഹമാധ്യമങ്ങളിലും വലിയ തരംഗമായി മാറിക്കഴിഞ്ഞു.
സന്ദീപ് റെഡ്ഡി വംഗ പുറത്തുവിട്ട പോസ്റ്റർ ചിത്രത്തിന്റെ തീവ്രമായ സ്വഭാവവും മാസ്സ് പശ്ചാത്തലവും വ്യക്തമാക്കുന്നതാണ്. സൺ ഗ്ലാസ്സ് ധരിച്ചുള്ള പ്രഭാസിന്റെ ലുക്കാണ് ഇതിലെ പ്രധാന ആകർഷണം. “ദ മാൻ ബിഹൈൻഡ് ദ ഷേഡ്സ്” എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലുക്ക് കഥാപാത്രത്തിന്റെ ദുരൂഹതയും സ്റ്റൈലും വെളിപ്പെടുത്തുന്നു. കൂടാതെ ഇൻ സ്പിരിറ്റ് മോഡ്, വൺ ബാഡ് ഹാബിറ്റ് തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്ററിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. കഥയുടെയോ മറ്റ് കഥാപാത്രങ്ങളുടെയോ പശ്ചാത്തല വിവരങ്ങൾ ഒന്നും തന്നെ പോസ്റ്ററിൽ വെളിപ്പെടുത്തിയിട്ടില്ല എന്നത് ചിത്രത്തെക്കുറിച്ചുള്ള ദുരൂഹതയും ആകാംക്ഷയും വർദ്ധിപ്പിക്കുന്നു.
ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളായ ടി-സീരീസും ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് ഈ വമ്പൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. ദീപാവലി പോലൊരു വലിയ ഉത്സവ സീസൺ റിലീസിനായി തിരഞ്ഞെടുത്തത് ബോക്സ് ഓഫീസിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2027 അവസാനത്തോടെയാണ് ചിത്രം എത്തുന്നതെങ്കിലും, ഒരു വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ പ്രഭാസ്-സന്ദീപ് റെഡ്ഡി വംഗ ചിത്രത്തിനായി ആരാധകര് കാത്തിരിക്കുകയാണ്.
English Summary
Director Sandeep Reddy Vanga officially announced the global release date for his much-anticipated Pan-Indian film ‘Spirit,’ starring Prabhas. Unveiling a new poster on social media, Vanga confirmed the movie will hit theaters worldwide on October 29, 2027, as a Diwali release. Produced by T-Series and Bhadrakali Pictures, the announcement has generated significant fan excitement.
RELATED TOPICS: PRABHAS SPIRIT, SPIRIT MOVIE RELEASE DATE, SANDEEP REDDY VANGA, PRABHAS UPCOMING MOVIES, SPIRIT MOVIE 2027
Business ⏭️




