SPORTS
2022 ന് ശേഷം ഭുവനേശ്വർ പ്ലേയിങ് ഇലവനിൽ, ‘ഇടവേളയിൽ’ റെക്കോർഡ്, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

ബെംഗളൂരു∙ മഴ കാരണം ഓവറുകൾ വെട്ടിച്ചുരുക്കിയ നാലാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് ടോസ്. ടോസ് വിജയിച്ച വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. വർഷങ്ങൾക്കു ശേഷം വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീം പ്ലേയിങ് ഇലവനിലേക്കു തിരിച്ചെത്തി. ഭുവനേശ്വറിനു പുറമേ ഓൾറൗണ്ടർ ശിവം ദുബെയും പ്ലേയിങ് ഇലവനിലുണ്ട്. പേസർ മയങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും പുറത്തിരിക്കും.നാലാം മത്സരം വിജയിച്ച അതേ ടീമുമായാണ് വിൻഡീസ് ഇറങ്ങുന്നത്. രാത്രി ഏഴു മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 9.15നാണ് ആരംഭിക്കുക. ഒരു ടീമിന് ഒൻപത് ഓവറാണു ലഭിക്കുക. 2.4 ഓവറുകൾ വീതം പവർപ്ലേ.വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ– ഷായ് ഹോപ് (ക്യാപ്റ്റൻ), ജുവൽ ആൻഡ്രു, ഷിമ്രോൺ ഹെറ്റ്മിയർ, റോവ്മൻ പവൽ, ഷെർഫെയ്ൻ റുഥർഫോർഡ്, റൊമാരിയോ ഷെഫേർഡ്, റോസ്റ്റൻ ചേസ്, ഷമാർ സ്പ്രിങ്ങർ, കീമോ പോൾ, ഷമാർ ജോസഫ്, ഗുഡകേഷ് മോട്ടി.
Auto ⏭️




