NEWS
കന്റോൺമെന്റ് ഹൗസിൽ തീപിടിത്തം, തീ നിയന്ത്രണ വിധേയമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടിത്തം. കന്റോൺമെന്റ് ഹൗസിന് പിന്നിലെ ഷെഡിലാണ് തീപിടിത്തമുണ്ടായത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. ഏറെ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പിണറായി വിജയൻ കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറിയിരുന്നില്ല. തീ മറ്റിടങ്ങളിലേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം.




