NEWS
‘ഒക്ടോബർ 16, 5 pm, കൊണോട്ട് പ്ലേസ്; ദേശീയ പതാകയുമായി എത്തൂ’: വീണ്ടും പ്രതിഷേധത്തിന് സിജെപി

ന്യൂഡൽഹി∙ വീണ്ടും സമരത്തിനൊരുങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി. ഒക്ടോബർ 16നു വൈകിട്ട് അഞ്ചിന് കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ എത്താൻ സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തു. സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെയാണ് അഭിജീത്തിന്റെ ആഹ്വാനം. അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയതിൽ അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ പതാകയുമായി എത്താനാണ് അഭിജീത് പറഞ്ഞത്. ‘‘ഡൽഹിയിലെത്തി പതാക ഉയർത്തി അതൊരു കുറ്റകൃത്യമല്ലെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കണം. ഡൽഹിയിൽ എത്താൻ കഴിയാത്തവർ അവരവരുടെ നഗരത്തിൽ ദേശീയ പതാകയുമായി മാർച്ച് നടത്തി, ദേശീയ പതാക നമ്മുടെ അഭിമാനമാണെന്നും അത് ഉയർത്തുന്നത് ഒരു കുറ്റകൃത്യമല്ലെന്നും ബോധ്യപ്പെടുത്തണം.’’– അഭിജീത് പറഞ്ഞു. ഇതിനു മുൻപ് ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ഇന്ത്യക്കാർ ജയിലിലായത് ബ്രിട്ടിഷ് ഭരണത്തിനു കീഴിലാണെന്ന് അഭിജീത് നേരത്തെ പറഞ്ഞിരുന്നു.
Fashion ⏭️




