AUTO

പുതിയ എൻജിനും ലെവൽ 2 എഡിഎഎസുമായി 2026 ടൊയോട്ട ഗ്ലാൻസ‍; വില 6.99 ലക്ഷം രൂപ രൂപ മുതൽ


ഗ്ലാൻസയുടെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പുമായി ടൊയോട്ട. 6.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പഴയ 4 സിലിണ്ടർ എൻജിന് പകരമായി കൂടുതൽ ഇന്ധനക്ഷമത നൽകുന്ന പുതിയ 3 സിലിണ്ടർ പെട്രോൾ എൻജിൻ നൽകിയതാണ് പ്രധാന ആകർഷണം. പുതിയ അപ്‌ഡേറ്റുകളോടെ എത്തുന്ന ഗ്ലാൻസ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നിവയോടാണ് നേരിട്ട് മത്സരിക്കുന്നത്.വേരിയന്റുകളും വിലയും പുതുക്കിയ എക്സ്റ്റീരിയർ ഡിസൈൻ മുൻവശത്തെ ഡിസൈനിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. സാറ്റിൻ ഫിനിഷോടുകൂടിയ വലിയ മുൻ ഗ്രില്ല്, റീഡിസൈൻ ചെയ്ത എൽഇഡി ഫോഗ് ലാമ്പുകൾ, ബോണറ്റിന് താഴെയുള്ള പ്ലാസ്റ്റിക് ട്രിമ്മിലേക്ക് പുനഃക്രമീകരിച്ച ടൊയോട്ട ലോഗോ എന്നിവ വാഹനത്തിന് കൂടുതൽ പുതുമയുള്ള ലുക്ക് നൽകുന്നു. ഇതിനൊപ്പം ഒരു പുതിയ ഷാർക്ക്-ഫിൻ ആന്റിനയും ലഭ്യമാക്കിയിട്ടുണ്ട്. ഡിജിറ്റൽ ടീൽ ഗ്രീൻ, ബ്ലൂയിഷ് ബ്ലാക്ക് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ കൂടി പുതിയ മോഡലിൽ തെരഞ്ഞെടുക്കാം. അതേസമയം 16 ഇഞ്ച് അലോയ് വീലുകളും പിൻവശത്തെ എൽഇഡി ടെയിൽലാമ്പ് ഡിസൈനും മാറ്റമില്ലാതെ തുടരുന്നു.അത്യാധുനിക ക്യാബിനും ഫീച്ചറുകളും ക്യാബിനിൽ ഡാഷ്‌ബോർഡ് ലേഔട്ട് നിലനിർത്തിക്കൊണ്ടുതന്നെ പ്രീമിയം ലഥറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററിയും നിരവധി പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര യാത്രക്കാർക്കായി വെന്റിലേറ്റഡ് സീറ്റുകൾ, കൂളിങ് വെന്റോടുകൂടിയ വയർലെസ് ഫോൺ ചാർജർ, ക്ലാരിയൻ സൗണ്ട് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ നൽകിയിരിക്കുന്നു. 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്സ്ക്രീൻ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിലുണ്ട്.മികച്ച സുരക്ഷയും ലെവൽ-2 എഡിഎഎസ് സംവിധാനവും പുത്തൻ 3-സിലിണ്ടർ എൻജിനും ഉയർന്ന മൈലേജും പഴയ 4-സിലിണ്ടർ യൂണിറ്റിന് പകരം പുതിയ ‘Z12E’ 1.2 ലീറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോൾ, സിഎൻജി (CNG) എന്നീ രണ്ട് ഇന്ധന ഓപ്ഷനുകളിലും ഈ എൻജിൻ ലഭ്യമാണ്.പെട്രോൾ മോഡിൽ 83 hp കരുത്തും 112 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കും. മാനുവൽ പതിപ്പിന് 23.80 km/l മൈലേജും എഎംടി പതിപ്പിന് 24.77 km/l മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ധനക്ഷമത കൂട്ടാൻ ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷനും നൽകിയിട്ടുണ്ട്. സിഎൻജി മോഡിൽ 70 hp കരുത്തും 102 Nm ടോർക്കുമാണ് ലഭിക്കുക. ആദ്യമായി മാനുവൽ (33.61 km/kg), എഎംടി (34.47 km/kg) എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും സിഎൻജി വേരിയന്റ് ലഭ്യമാക്കിയിരിക്കുന്നു.


Sports ⏭️

Back to top button