NEWS
പിണറായി ഇല്ലാതെ അകമ്പടി വാഹനത്തിൽ മുൻ ഗൺമാന്റെ യാത്ര; ലിഫ്റ്റ് കൊടുത്തതെന്ന് വിശദീകരണം, അന്വേഷണം

തിരുവനന്തപുരം∙ പ്രതിപക്ഷനേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തായിരിക്കെ അദ്ദേഹത്തിന്റെ ഒൗദ്യോഗിക അകമ്പടി വാഹനത്തിൽ മുൻ ഗൺമാൻ അനിൽകുമാറിന്റെ യാത്ര. അകമ്പടി വാഹനവുമായി അനിൽകുമാർ പത്തനാപുരത്തേക്കു പോയെന്ന് ഇന്റലിജൻസ് മേധാവി അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ വിശദ അന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടു.എന്നാൽ അനില്കുമാര് വാഹനം എടുത്തുകൊണ്ടുപോയെന്ന ഇന്റലിജന്സ് റിപ്പോര്ട്ടില് വിചിത്ര വിശദീകരണമാണുള്ളത്. മുന് ഗണ്മാന് അനില്കുമാര് വാഹനം സ്വന്തം ആവശ്യത്തിന് കൊണ്ടുപോയതല്ലെന്നും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വന്നപ്പോള് ലിഫ്റ്റ് കൊടുത്തതാണെന്നുമാണു വിശദീകരണം. ഡ്രൈവറും പൊലീസുകാരനുമായ സിനോജാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. ഞായറാഴ്ച എറണാകുളത്ത് പിണറായി വിജയന് പരിപാടിയുണ്ടായിരുന്നു. പിണറായി ട്രെയിനില് വന്നോളാം എന്ന് അറിയിച്ചതിനാല് കാറുമായി ഡ്രൈവര് നേരത്തെ പോയി. പരിപാടി റദ്ദാക്കിയതോടെ പിണറായി എറണാകുളത്തേക്ക് വന്നില്ല. ഇതോടെ താന് ഒറ്റക്ക് തിരികെ വരുമ്പോള് അനില്കുമാറിനെയും കാറില് കയറ്റിയെന്നാണ് മൊഴി. എന്നാൽ അനില്കുമാര് മാത്രമല്ല, രക്ഷാപ്രവര്ത്തന മര്ദനക്കേസിലെ പ്രതിയും സസ്പെന്ഷനിലുമായ മറ്റൊരു ഗണ്മാന് സന്ദീപും കാറിലുണ്ടായിരുന്നതായി ഇന്റലിജന്സ് വിഭാഗം കണ്ടെത്തി.
Fashion ⏭️




