AUTO

വോള്‍വോയുടെ ആദ്യ സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇലക്ട്രിക്ക് എസ്​യുവി ഇഎക്സ് 90 ഇന്ത്യയില്‍


ആഡംബരവും സുരക്ഷയും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് വോള്‍വോയുടെ പുതിയ ഇലക്ട്രിക് ഫ്‌ളാഗ്ഷിപ്പ് എസ് യു വി ഇഎക്സ് 90 ഇന്ത്യന്‍ വിപണിയില്‍. വോള്‍വോ കാര്‍ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനമായ ഇഎക്സ് 90 ആറ് സീറ്റുകളുമായാണ് എത്തുന്നത്. വാഹനത്തിന്റെ എക്സ്ഷോറൂം വില 1,26,00,000 രൂപയാണ്. ഡിസംബര്‍ 31 വരെ ബുക്കിങ് നടത്തുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഡല്‍ഹിയില്‍ നടന്ന 90-90 ഷോയില്‍ വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്രയാണ് വാഹനം അവതരിപ്പിച്ചത്. സുരക്ഷ, സാങ്കേതികവിദ്യ, ദീര്‍ഘദൂര യാത്രയ്ക്കുള്ള ശേഷി, സ്വീഡിഷ് ആഡംബരം എന്നിവ സംയോജിപ്പിച്ച ഫാമിലി എസ് യു വിയാണ് ഇഎക്സ് 90 എന്ന് അദ്ദേഹം പറഞ്ഞു.വോള്‍വോയുടെ പുതിയ എസ്പിഎ2 (SPA2) പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഇഎക്സ് 90 യില്‍ എന്‍വിഡിയ ഡ്രൈവ് പ്ലാറ്റ്‌ഫോമും ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8155 കോക്ക്പിറ്റ് സാങ്കേതികവിദ്യയുമുണ്ട്. വാഹനത്തിലെ കോര്‍ കമ്പ്യൂട്ടറിന് സെക്കന്‍ഡില്‍ 254 മുതല്‍ 280 ട്രില്യണ്‍ വരെ പ്രവര്‍ത്തന ശേഷിയുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.അഞ്ച് ക്യാമറകള്‍, അഞ്ച് റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ സംവിധാനമാണ് ഇഎക്സ് 90 യിലുള്ളത്. 360 ഡിഗ്രി 3ഡി ക്യാമറ, പൈലറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, യാത്രക്കാരെ തിരിച്ചറിയുന്ന സംവിധാനം, കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്‌ക്കൊപ്പം സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളിലൂടെ വാഹനത്തിന്റെ സംവിധാനങ്ങള്‍ പുതുക്കാനും കഴിയും.25 സ്പീക്കറുകളുള്ള 1,610 വാട്ട് ബോവേഴ്സ് ആന്‍ഡ് വില്‍കിന്‍സ് ഓഡിയോ സംവിധാനത്തില്‍ ഡോള്‍ബി അറ്റ്മോസും ആബി റോഡ് സ്റ്റുഡിയോ മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെനിം ബ്ലൂ, സാന്‍ഡ് ഡ്യൂണ്‍, മള്‍ബറി റെഡ്, ക്രിസ്റ്റല്‍ വൈറ്റ്, ഓനിക്‌സ് ബ്ലാക്ക്, വേപ്പര്‍ ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് ഇഎക്സ് 90 ലഭ്യമാകുക. ബൈഡയറക്ഷനല്‍ ചാര്‍ജിങ് സംവിധാനവും വാഹനത്തിലുണ്ട്.നവംബറില്‍ ടെസ്റ്റ് ഡ്രൈവുകളും ഉപഭോക്താക്കള്‍ക്കായി വാഹനം നേരിൽ കണ്ട് എക്സ്പീരിയൻസ് ചെയ്യാനുമുള്ള സൗകര്യം ലഭിക്കും. 2027 ജനുവരിയിലാണ് വിതരണം തുടങ്ങുക. ഡിസംബര്‍ 31നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 11 കിലോവാട്ട് വാള്‍ബോക്‌സ് ചാര്‍ജറും മൂന്ന് വര്‍ഷത്തെ സര്‍വീസ് പാക്കേജും ലഭിക്കും. മൂന്നുവര്‍ഷത്തിനുശേഷം 65 ശതമാനം ബൈബാക്ക് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.


Sports ⏭️

Back to top button