BUSINESS

ഡോളറിന് 97 രൂപയിലേക്ക്; തകര്‍ച്ച തടയാന്‍ ആര്‍ബിഐയുടെ കടുത്ത നിയന്ത്രണം, അടുക്കള ബജറ്റിലും ഇഎംഐയിലും വരുന്ന മാറ്റങ്ങള്‍


Reserve Bank of India: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയോടടുക്കുമ്പോള്‍, സമ്പദ്വ്യവസ്ഥയെയും പണപ്പെരുപ്പത്തെയും പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). എണ്ണക്കമ്പനികള്‍ക്ക് പ്രത്യേക ഡോളര്‍ ജാലകവും, വിദേശ വിനിമയ ഡെറിവേറ്റീവുകള്‍ക്ക് പുതിയ നിബന്ധനകളും ഏര്‍പ്പെടുത്തിയാണ് നീക്കം. ഈ നീക്കങ്ങള്‍ സാധാരണക്കാരുടെ അടുക്കള ബജറ്റിനെയും ബാങ്ക് പലിശ നിരക്കുകളെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ ഇടപെടല്‍മൂല്യം തുടര്‍ച്ചയായി ഇടിയുന്ന ഇന്ത്യന്‍ രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 96.9650 എന്ന റെക്കോര്‍ഡ് തകര്‍ച്ചയ്ക്ക് അടുത്താണ് ഇപ്പോള്‍ ഉള്ളത്. ഒരു ഡോളറിന് 97 രൂപ എന്ന നിലവാരത്തില്‍ രൂപയെ പ്രതിരോധിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനമാണ് രൂപ കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 7% ഇടിവാണു രേഖപ്പെടുത്തിയത്.രൂപയെ സ്ഥിരപ്പെടുത്താന്‍ ആര്‍ബിഐ സ്വീകരിച്ച ശക്തമായ നടപടികള്‍സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് ഡോളര്‍ വാങ്ങാനായി പ്രത്യേക സംവിധാനം ആര്‍ബിഐ ഒരുക്കി. വിദേശ വിനിമയ ഡെറിവേറ്റീവുകള്‍ക്ക് പുതിയ കരുതല്‍ ശേഖര നിബന്ധന ഏര്‍പ്പെടുത്തിയതും വലിയ ഇടപെടലാണ്. അടിസ്ഥാന ആസ്തികളുടെ തെളിവില്ലാതെയുള്ള വിദേശ വിനിമയ ഡെറിവേറ്റീവ് ഇടപാടുകളുടെ പരിധി 100 മില്യണ്‍ ഡോളറില്‍ നിന്ന് 5 മില്യണ്‍ ഡോളറായി വലിയ തോതില്‍ വെട്ടിക്കുറച്ചു.ഇടപാടുകാര്‍ റദ്ദാക്കുന്ന ഫോര്‍വേഡ് കോണ്‍ട്രാക്റ്റുകള്‍ പിന്നീട് വീണ്ടും ബുക്ക് ചെയ്യാന്‍ കഴിയില്ലെന്ന നിബന്ധന കൊണ്ടുവന്നതും കാണാതെ പോകരുത്. ഇതിനെല്ലാം പുറമെ വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിനായി പലിശ നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിക്കുകയും ചെയ്തു.എണ്ണ കമ്പനികള്‍ക്ക് ഡോളര്‍ ജാലകവും, ഡെറിവേറ്റീവുകള്‍ക്ക് പുതിയ കരുതല്‍ ശേഖരവും എന്തിന്എണ്ണ കമ്പനികള്‍ വലിയ തോതില്‍ ഡോളര്‍ ആവശ്യമാണ്. ഇവര്‍ സാധാരണ വിപണിയില്‍ നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുന്നത് രൂപയുടെ മേലുള്ള സമ്മര്‍ദ്ദം വീണ്ടും വര്‍ധിപ്പിക്കും. ഇത് ഒഴിവാക്കാനാണ് ആര്‍ബിഐ ഇവര്‍ക്ക് പ്രത്യേകമായി ഡോളര്‍ ലഭ്യമാക്കുന്നത്.കറന്‍സി വിപണിയിലെ ഊഹക്കച്ചവടം തടയുന്നതിനാണ് പുതിയ കരുതല്‍ ശേഖരം കൊണ്ടുവന്നത്. പുതിയ നിയമപ്രകാരം, 2 മില്യണ്‍ ഡോളറിന് മുകളിലുള്ള ഡെറിവേറ്റീവ് ഇടപാടുകള്‍ക്ക് ആ തുകയുടെ 20% റിസര്‍വ് ബാങ്കില്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കണം. ചൈനീസ് കേന്ദ്ര ബാങ്ക് ഉപയോഗിക്കുന്നതിന് സമാനമായ നിയന്ത്രണമാണിത്.നിലവിലെ വെല്ലുവിളി എന്ത്നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ആര്‍ബിഐ ബുദ്ധിമുട്ടിയേക്കുമെന്ന മുന്നറിയിപ്പാണ് ശ്രദ്ധിക്കേണ്ടത്. രൂപയുടെ മൂല്യം തിരികെ കയറുമെങ്കിലും അത് ദീര്‍ഘകാലം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയാന്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, ഉയര്‍ന്ന എണ്ണവിലയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇപ്പോഴും വളരെ ഉയര്‍ന്ന നിലയിലാണ്.രണ്ട്, വിദേശ ഫണ്ടുകളുടെ കൊഴിഞ്ഞുപോക്കാണ്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ഈ വര്‍ഷം മാത്രം 30 ബില്യണ്‍ ഡോളറിലധികം അവര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു.ഇനി എത്രനാള്‍ഈ നടപടികള്‍ വഴി എത്രനാള്‍ ആര്‍ബിഐയ്ക്ക് രൂപ കൊണ്ട് പ്രതിരോധം തീര്‍ക്കാര്‍ കഴിയുമെന്നാണ് വിദഗ്ധര്‍ ഉറ്റുനോക്കൂന്നത്. വിദേശ നാണയ ശേഖരം ഇടിയുകയാണ്. പ്രവാസി നിക്ഷേപ പദ്ധതിയിലൂടെ വിദേശ നാണയ ശേഖരം ഏകദേശം 800 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെങ്കിലും, രൂപയെ സംരക്ഷിക്കാന്‍ നിരന്തരം ഡോളര്‍ വില്‍ക്കേണ്ടി വരുന്നതിനാല്‍ കഴിഞ്ഞ നാല് ആഴ്ചകള്‍ക്കുള്ളില്‍ ഇതില്‍ നിന്നും 51 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു കഴിഞ്ഞു.മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങള്‍ രൂക്ഷമാകുന്നത് വിദേശ ഫണ്ടുകളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആര്‍ബിഐയുടെ പുതിയ നിയന്ത്രണങ്ങള്‍ കാരണം ഡോളര്‍ വിനിമയത്തിലെ റിസ്‌ക് ഒഴിവാക്കാന്‍ ശ്രമിക്കുന്ന സാധാരണ ഇറക്കുമതിക്കാരുടെ ഹെഡ്ജിംഗ് ചിലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.സാധാരണക്കാരെ എങ്ങനെ ബാധിക്കുംവിലക്കയറ്റം ആണ് പ്രധാന പ്രശ്‌നം. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കും. പാചക വാതകം, ഇന്ധനം എന്നിവയാകും പ്രധാനമായും ബാധിക്കപ്പെടുക. ഇത് ക്രമേണ വലിയ തോതിലുള്ള വിലക്കയറ്റത്തിലേക്ക് നയിക്കും. ഇതിനു പുറമേ രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇതു ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും പ്രതിമാസ തിരിച്ചടവും വര്‍ധിപ്പിക്കും.വരും ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളും, വിദേശ നിക്ഷേപകരുടെ പണമൊഴുക്കും രൂപയുടെ ദിശ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. പുറത്തുവരാനിരിക്കുന്ന ആര്‍ബിഐയുടെ വിദേശ നാണയ ശേഖരത്തിന്റെ കണക്കുകള്‍ രൂപയുടെ സ്ഥിരതയെക്കുറിച്ച് വ്യക്തമായ സൂചന നല്‍കും.


Read News

Back to top button