SPORTS

2016 മുതൽ വിരാട് കോലി കയ്യടക്കിയ റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ ബാറ്റര്‍, വാലറ്റത്തെ കൂട്ടുപിടിച്ച് ചെറുത്തുനിൽപ്


ഡർബൻ ( ദക്ഷിണാഫ്രിക്ക) ∙ ടെസ്റ്റ് ക്രിക്കറ്റിൽ വാലറ്റത്തെ ബാറ്റർമാരോടൊപ്പം ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ ബാറ്റർ മാറ്റ് റെൻഷോ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ, 8 മുതൽ 11–ാം നമ്പർ വരെയുള്ള ബാറ്റർമാരെ കൂട്ടുപിടിച്ച് 174 റൺസ് ചേർത്താണ് റെൻഷോ റെക്കോർഡിട്ടത്. 2016ൽ ഇംഗ്ലണ്ടിനെതിരെ 171 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച കോലിയുടെ റെക്കോർഡാണ് തകർന്നത്.ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന മോശം നിലയിൽ നിൽക്കെ, ക്ഷമയോടെ ബാറ്റു വീശിയ മാറ്റ് റെൻഷോ 21 ഫോറുകളും ആറു സിക്സുകളുമാണു ബൗണ്ടറി കടത്തിയത്. സിമോൺ ഹാർമറിന്റെ പന്തിൽ പുറത്തായതോടെ താരത്തിന് ഡബിൾ സെഞ്ചറി നഷ്ടമായിരുന്നു.


Auto ⏭️

Back to top button