BUSINESS

ഗ്യാസ് വില പുതുക്കി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍; അടുക്കളയിലെ എല്‍പിജി സിലിണ്ടര്‍ നിരക്കിനെ ഈ തീരുമാനം ബാധിക്കുമോ


LPG Cylinder: രാജ്യത്ത് പ്രകൃതിവാതക (Natural Gas) വില പരിധി പുതുക്കി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ക്ക് വലിയ നേട്ടമാകുന്നതാണ് ഈ തീരുമാനം. സാധാരണക്കാരുടെ അടുക്കളകളിലെ എല്‍പിജി (LPG) സിലിണ്ടര്‍ വിലയെ ഈ നീക്കം യാതൊരു തരത്തിലും നേരിട്ട് ബാധിക്കില്ല. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സിഎന്‍ജി (CNG) നിരക്കിനെയും വില വര്‍ധന ബാധിച്ചേക്കില്ല. അതേസമയം ചില പരോക്ഷ തിരിച്ചടികള്‍ക്കുള്ള സാധ്യതയും വിദഗ്ധര്‍ തള്ളുന്നില്ല.ദുര്‍ഘട മേഖലകളിലെ ഗ്യാസ് വില പരിധി ഉയര്‍ത്തിറിലയന്‍സ്- ബിപി (RIL-BP) പങ്കാളിത്തമുള്ള KG-D6 ബ്ലോക്ക് പോലുള്ള ആഴക്കടല്‍, അതിതീവ്ര സമ്മര്‍ദ്ദ മേഖലകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ ഉയര്‍ന്ന വില പരിധി മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (mmBtu) 8.90 ഡോളറില്‍ നിന്ന് 9.89 ഡോളറായാണ് കേന്ദ്രം പുതുക്കി നിശ്ചയിച്ചത്. 2026 ഒക്ടോബര്‍ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള ആറു മാസത്തേക്കാണ് ഈ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.പഴയ ഗ്യാസ് പാടങ്ങളിലെ (APM) ഗ്യാസ് വിലയില്‍ മാറ്റമില്ലഒ.എന്‍.ജി.സി (ONGC), ഓയില്‍ ഇന്ത്യ (OIL) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പഴയ ഗ്യാസ് പാടങ്ങളില്‍ നിന്നുള്ള പ്രകൃതിവാതകത്തിന്റെ നിരക്കിനെ ഈ വില വര്‍ധന യാതൊരു തരത്തിലും ബാധിക്കില്ല. ഇത്തരം മേഖലകളില്‍ നിന്നുള്ള ഗ്യാസ് വില മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 7 ഡോളറായി തന്നെ തുടരും. വിലനിര്‍ണയ ഫോര്‍മുല പ്രകാരം ഒക്ടോബറിലെ APM വില 11.22 ഡോളറായി കണക്കാക്കിയെങ്കിലും, ഉപഭോക്തൃ സംരക്ഷണത്തിനായി പരമാവധി വില 7 ഡോളറായി നിജപ്പെടുത്തുകയായിരുന്നു.പുതിയ കിണറുകള്‍ക്ക് അധിക പ്രീമിയംപഴയ പാടങ്ങളിലെ പുതിയ കിണറുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഗ്യാസിന് 10% അധിക പ്രീമിയം നല്‍കാന്‍ അനുമതിയുണ്ട്. ഇതനുസരിച്ച് ഇത്തരം പുതിയ കിണറുകളില്‍ നിന്നുള്ള ഗ്യാസ് വില മില്ല്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 7.70 ഡോളറായിരിക്കും.വെല്ലുവിളിയേറിയതും, ആഴക്കടലിലുള്ളതുമായ മേഖലകളില്‍ നിന്ന് ഗ്യാസ് വേര്‍തിരിച്ചെടുക്കാന്‍ വലിയ തുക ചെലവ് വരുന്നുണ്ട്. ഈ മേഖലകളിലെ വില പരിധി ഉയര്‍ത്തിയത് ഉല്‍പ്പാദക കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കും.നീക്കം സാധാരണക്കാരുടെ എല്‍.പി.ജി സിലിണ്ടറുകളെ ബാധിക്കുമോകേന്ദ്രത്തിന്റെ പുതിയ നീക്കങ്ങള്‍ സാധാരണക്കാരുടെ വീടുകളിലെ എല്‍.പി.ജി (LPG) സിലിണ്ടര്‍ വിലയെ യാതൊരു തരത്തിലും നേരിട്ട് ബാധിക്കില്ല. വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളില്‍ പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ ഗവണ്‍മെന്റ് ഇപ്പോള്‍ വില പുതുക്കിയത് പ്രകൃതിവാതകത്തിനാണ് (Natural Gas – Methane). എല്‍.പി.ജി സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ എല്‍.പി.ജി നിരക്കുകളെയും, ക്രൂഡ് ഓയില്‍ വിലയെയും അടിസ്ഥാനമാക്കിയാണ്. അല്ലാതെ ആഭ്യന്തര പ്രകൃതിവാതകത്തിന്റെ നിരക്ക് അനുസരിച്ചല്ല.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വീടുകളിലേക്ക് പൈപ്പ് വഴി നല്‍കുന്ന പാചകവാതകമായ പി.എന്‍.ജി (PNG), വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി (CNG) എന്നിവ പ്രകൃതിവാതകമാണ്. ഇവയുടെ വിതരണത്തിന് പ്രധാനമായും പഴയ പാടങ്ങളിലെ 7 ഡോളര്‍ നിരക്കിലുള്ള ഗ്യാസ് ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ പിഎന്‍ജി, സിഎന്‍ജി വിലയും ഉടനടി കൂടാന്‍ സാധ്യതയില്ല.അതേസമയം ഗ്യാസ് വിതരണ കമ്പനികള്‍ ദുര്‍ഘട മേഖലകളില്‍ നിന്നുള്ള ഗ്യാസ് മിക്‌സ് ചെയ്താണ് വിതരണം ചെയ്യുന്നതെങ്കില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം.പ്രകൃതിവാതകം പ്രധാന അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന വള നിര്‍മ്മാണ ശാലകള്‍, നാച്ചുറല്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനച്ചെലവിനെ ഈ വിലമാറ്റം സ്വാധീനിക്കാം. ഇത് പരോക്ഷമായി ഉപഭോക്താക്കളെയും ബാധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.2023 ഏപ്രിലിലാണ് പഴയ പാടങ്ങളിലെ ഗ്യാസ് വില, ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വിലയുടെ 10 ശതമാനവുമായി കേന്ദ്രസര്‍ക്കാര്‍ ബന്ധിപ്പിച്ചത്. ഇതിന്റെ പരമാവധി പരിധി ഘട്ടംഘട്ടമായി ഉയര്‍ത്തിയാണ് ഇപ്പോള്‍ 7 ഡോളറില്‍ എത്തിനില്‍ക്കുന്നത്.


Read News

Back to top button