SPORTS

‘ഞാൻ നിരാശനാണ്, രോഹിത് ഇങ്ങനെ അല്ലായിരുന്നു’: വെസ്റ്റിൻഡീസിനെതിരായ ‘92 റൺസ്’ പ്രകടനത്തിനു പിന്നാലെ ഗാവസ്കർ


ന്യൂ  ചണ്ഡിഗഡ് ∙ വെസ്റ്റിൻഡീസിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തിൽ, തുടർച്ചയായ രണ്ടാം ഏകദിന സെഞ്ചറിക്കു തൊട്ടരികിലെത്തിയ ശേഷമാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പുറത്തായത്. 85 പന്തിൽ 92 റൺസാണ് രോഹിത് നേടിയത്. സെഞ്ചറിക്ക് എട്ടു റൺസ് മാത്രം അകലെ രോഹിത് പുറത്തായതിൽ തനിക്ക് ഏറെ നിരാശയുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ പറഞ്ഞു. എന്നാൽ അതിന് തികച്ചും വ്യത്യസ്തമായ ഒരു കാരണമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.‘‘മൂന്നാം ഏകദിനത്തിൽ അദ്ദേഹം സെഞ്ചറി നേടിയിരുന്നെങ്കിൽ,  36-ാം സെഞ്ചറിയോടെ ആ നേട്ടത്തിലേക്ക് അദ്ദേഹം കൂടുതൽ അടുക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഒരു കളിക്കാരൻ വിരമിക്കുമ്പോൾ അവരുടെ സെഞ്ചറികളുടെ എണ്ണം പ്രായത്തേക്കാൾ കൂടുന്നത് വളരെ സവിശേഷമായ ഒരു കാര്യമാണ്. അത് അവരുടെ കരിയറിനെയും ഇത്രയും വർഷങ്ങളായി അവർ നിലനിർത്തിയ നിലവാരത്തെയുമാണ് കാണിക്കുന്നത്. അതുകൊണ്ടാണ് രോഹിത് ആ നേട്ടത്തിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ രാജ്യാന്തര ക്രിക്കറ്റിന്റെ അവസാന വർഷത്തിൽ, എന്റെ പ്രായത്തിനൊപ്പം ടെസ്റ്റ് സെഞ്ചറികൾ നേടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മൂന്നു തവണയാണ് ഞാൻ 90കളിൽ പുറത്തായത്. ആ സെഞ്ചറികൾ കൂടി നേടിയിരുന്നെങ്കിൽ, എന്റെ സെഞ്ചറികളുടെ എണ്ണവും വിരമിക്കൽ പ്രായമായ 38ഉം ഒപ്പത്തിനൊപ്പം എത്തുമായിരുന്നു.’’– ഗാവസ്കർ ഒരു ക്രിക്കറ്റ് ഷോയിൽ പറ​ഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരത്തിലധികം റൺസ് നേടുന്ന ആദ്യ താരമായ ഗാവസ്കർ, ഈ ഫോർമാറ്റിൽ 34 സെഞ്ചറികളോടെയാണ് വിരമിച്ചത്. ഏകദിനത്തിൽ ഒരു സെഞ്ചറിയുണ്ട്. ‘‘2023 ഏകദിന ലോകകപ്പിൽ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് തന്നെ നിശ്ചയിച്ചിരുന്ന ബാറ്റിങ് ശൈലിയിൽ ഇപ്പോൾ നേരിയ മാറ്റം വന്നിട്ടുണ്ട്. അന്ന് നേരത്തെ പുറത്താകാനുള്ള സാധ്യതയെക്കുറിച്ചൊന്നും ആലോചിക്കാതെ ആദ്യ പന്ത് മുതൽ  തകർത്തടിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വിക്കറ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. 2023 ലോകകപ്പിൽ അദ്ദേഹം ടീമിന് മികച്ച തുടക്കങ്ങൾ നൽകിയിരുന്നു, എന്നാൽ കേവലം 30-40 റൺസ് മാത്രം എടുത്ത് പുറത്താകേണ്ട ഒരു ബാറ്ററല്ല അദ്ദേഹം. സെഞ്ചറികൾ നേടാൻ കെൽപ്പുള്ള കളിക്കാരനാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വലിയ റൺസ് നേടുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.


Auto ⏭️

Back to top button