NEWS

സ്ത്രീകൾക്കായി ആദ്യ സൈനിക പരിശീലനവുമായി ഇറാൻ; കറുത്ത വസ്ത്രം ധരിച്ച് ആയുധമേന്തി വനിതകൾ, ആഹ്വാനം ജീവൻ ബലിയർപ്പിക്കാൻ


ടെഹ്റാൻ∙ സ്ത്രീകൾക്ക് സായുധ പരിശീലനം നൽകി ഇറാൻ. റൈഫിളുകൾ കൈകാര്യം ചെയ്യാനും സിപ്പ് ലൈനുകൾ നിയന്ത്രിക്കാനും പ്രഥമശുശ്രൂഷ നൽകാനും സ്ത്രീകളെ ടെഹ്‌റാനിലെ സൈനിക പരിശീലന ക്യാംപിൽ ഇറാൻ പഠിപ്പിക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ ജൻ ഫാദ അഥവാ ‘ജീവൻ ബലിയർപ്പിക്കുക’ എന്ന പേരിൽ നടത്തുന്ന ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച ടെഹ്‌റാനിലെ ഇമാം ഹുസൈൻ സ്‌ക്വയറിൽ സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഇത്തരത്തിലുള്ള ആദ്യത്തെ കോഴ്‌സ് നടന്നത്.മുഖം മാത്രം കാണാൻ സാധിക്കുകയും ശരീരം മുഴുവൻ മറയ്ക്കുകയും ചെയ്യുന്ന നീളമുള്ള കറുത്ത വസ്ത്രം ധരിച്ചാണ് സ്ത്രീകൾ പരിശീലനത്തിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന്റെ ഈ നീക്കം ആഗോള ശ്രദ്ധ നേടി. ജൻ ഫാദ അഥവാ ‘ജീവൻ ബലിയർപ്പിക്കുക’ എന്ന പേരിൽ നടത്തുന്ന ക്യാംപെയ്ൻ ഒരു തരത്തിലുള്ള ശത്രുതയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് അധികൃതരുടെ അവകാശവാദം.


Fashion ⏭️

Back to top button