AUTO
സെവൻ സീറ്റർ എസ്‌യുവി നിരയിലേക്ക് എത്തുന്ന പുതിയ മോഡലുകൾ ഇവയൊക്കെ

ഇന്ത്യൻ വാഹനവിപണിയിലെ സെവൻ സീറ്റർ എസ്‌യുവി (7-seater SUV) നിരയിലേക്ക് ഇനി വരാനിരിക്കുന്ന മോഡലുകൾ ഏതൊക്കെ? ബജറ്റ് ഫ്രണ്ട്‌ലി മോഡലുകൾ മുതൽ പ്രീമിയം ലാഡർ ഫ്രെയിം വരെയുള്ള നിരവധി പുതിയ വാഹനങ്ങളാണ് നിരത്തിലിറങ്ങാൻ തയാറെടുക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് പുറമെ ഹൈബ്രിഡ്, ഇലക്ട്രിക് (EV) പതിപ്പുകളും ഈ നിരയിലുണ്ടാകും. വരാനിരിക്കുന്ന പ്രധാന മോഡലുകൾ ഏതൊക്കെയാണെന്ന് നോക്കാം.റെനോ ബിഗ്സ്റ്റർ 7-സീറ്റർ എസ്‌യുവി: ഡസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോംഈ വർഷാവസാനത്തോടെ പുതിയ മിഡ്-സൈസ് എസ്‌യുവിയെ റെനോ അവതരിപ്പിക്കും. ജനപ്രിയ വാഹനമായ ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോമും ചില പവർട്രെയിനുകളും പങ്കിട്ടാണ് ഈ വാഹനം എത്തുന്നത്. വിപണിയിലെത്തുമ്പോൾ മഹീന്ദ്ര XUV 7XO, ഹ്യുണ്ടായ് അൽകാസർ എന്നിവയോടായിരിക്കും ഈ എസ്‌യുവിയുടെ പ്രധാന മത്സരം.വിദേശ വിപണികളിലുള്ള ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ 7-സീറ്റർ എത്തുകയെന്നാണ് ടെസ്റ്റ് റണ്ണുകളിലെ സൂചനകൾ. ഏകദേശം 2.70 മീറ്റർ വീൽബേസുള്ളതിനാൽ മൂന്ന് വരി സീറ്റുകൾക്ക് ആവശ്യത്തിന് വിസ്തൃതി ലഭിക്കും. പുതിയ ഡസ്റ്ററിലുള്ള 1.3 ലീറ്റർ ടർബോ-പെട്രോൾ, 1.8 ലീറ്റർ സ്ട്രോങ് ഹൈബ്രിഡ് എൻജിനുകൾ തന്നെയകും ഇതിലും ഉണ്ടാകാൻ സാധ്യത.നിസ്സാൻ ടെക്റ്റൺ അടിസ്ഥാനമാക്കിയുള്ള 7-സീറ്റർ എസ്‌യുവി ടാറ്റ സഫാരി ഇവി: ടാറ്റയുടെ ആദ്യ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിസഫാരിയെ അടിസ്ഥാനമാക്കി മൂന്ന് വരി ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ഉത്സവ സീസണോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് ഇവി ആകും. പുതിയ സിയേറ ഇവി, ഹാരിയർ ഇവി എന്നിവയിൽ ഉപയോഗിക്കുന്ന acti.ev+ പ്ലാറ്റ്‌ഫോമായിരിക്കും ഇതിനും ഉണ്ടാകുക. 65kWh, 75kWh ബാറ്ററി പാക്കുകൾ പ്രതീക്ഷിക്കാം. ഭാവിയിലെ അവിന്യ (Avinya) മോഡലുകളിൽ ഉപയോഗിക്കാനിരിക്കുന്ന 80kWh വലുപ്പമുള്ള വലിയൊരു ബാറ്ററി പാക്കും നൽകാൻ സാധ്യതയുണ്ട്. ടോപ്പ് വേരിയന്റുകളിൽ സിയേറ ഇവി, ഹാരിയർ ഇവി എന്നിവയിലേതുപോലെ ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് (AWD) സെറ്റപ്പ് ഉണ്ടായിരിക്കും. തികച്ചും ആധുനികവും ഫീച്ചറുകളാൽ സമ്പന്നവുമായിരിക്കും സഫാരി ഇവിയുടെ ഇന്റീരിയർ.
Sports ⏭️




