SPORTS
പ്രസിദ്ധ് കൃഷ്ണ പുറത്ത്, പകരക്കാരനായി സിഎസ്‌കെ പേസർ; ട്വന്റി20 ടീമിൽനിന്ന് വാഷിങ്ടൻ സുന്ദറിനെ പിൻവലിച്ചു; കാരണം ഇതാണ്

ന്യൂ ചണ്ഡിഗഡ്∙ ഗുവാഹത്തിയിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ പേസർ പ്രസിദ്ധ് കൃഷ്ണ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്. ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം താരത്തിന് നഷ്ടമാകും. പ്രസിദ്ധിനു പകരക്കാരനായി ഹരിയാന താരം അൻഷുൽ കംബോജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് അനുഷുൽ കംബോജ്.ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കംബോജ്, രണ്ടാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിലും മൂന്നു വിക്കറ്റ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ രണ്ട് ഓവർ മാത്രം എറിഞ്ഞ ശേഷമാണ് താരം ദേശീയ ടീമിലേക്ക് വരുന്നത്. ഇതുവരെ ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത കംബോജ്, 35 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 22.41 ശരാശരിയിൽ 56 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ∙ വാഷിങ്ടനെ പിൻവലിച്ചു മറ്റൊരു സുപ്രധാന മാറ്റത്തിൽ, വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ ഒഴുവാക്കി. പഞ്ചാബ് താരം നമൻ ധീറാണ് പകരക്കാരൻ. വരാനിരിക്കുന്ന ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഒക്ടോബർ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണിൽ വാഷിങ്ടൻ കളിക്കും. ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ടീമിന്റെ ഭാഗമായ വാഷിങ്ടൻ സുന്ദർ, തമിഴ്‌നാടിനായി രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരം കളിച്ചേക്കും. ഒക്ടോബർ 22ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് കളിക്കുക.
Auto ⏭️




