BUSINESS

പാകിസ്ഥാന്‍ ഈന്തപ്പഴം മുതല്‍ അസം പല്ലിയും മനുഷ്യമുടിയും വരെ; ഇന്ത്യയിലെ വിചിത്ര കള്ളക്കടത്തിന് പിന്നിലെ സ്മഗ്‌ളോണോമിക്സ്


Illegal Trade: കള്ളക്കടത്ത് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം തെളിയുക സ്വര്‍ണ്ണക്കട്ടികളും, ആഭരണങ്ങളുമാണ്. എന്നാല്‍ ഈന്തപ്പഴം, അടയ്ക്ക, മനുഷ്യമുടി, അപൂര്‍വയിനം പല്ലികള്‍ (Tokay Geckos) എന്നിവപോലും ഇന്ത്യന്‍ അതിര്‍ത്തികളില്‍ കോടികളുടെ ലാഭമുണ്ടാക്കുന്ന കള്ളക്കടത്ത് ചരക്കുകളാണെന്ന് അറിയാമോ? നിരോധനങ്ങളും, നികുതികളും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഈ സമാന്തര സാമ്പത്തിക ലോകം രാജ്യ സുരക്ഷയ്ക്കും സാധാരണക്കാരുടെ ഉപജീവനത്തിനും ഒരുപോലെ വെല്ലുവിളിയാണ്. ഈ സമാന്തര വിപണിക്ക് പിന്നിലെ സാമ്പത്തിക ശാസ്ത്രത്തെയാണ് ‘സ്മഗ്‌ളോണോമിക്‌സ്’ ( Smugglonomics ) എന്ന് വിശേഷിപ്പിക്കുന്നത്.ഉറവിടം മറച്ചുള്ള കള്ളക്കടത്ത്2019-ലെ പുല്‍വാമ സംഭവത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 200% നികുതിയും, കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാകിസ്താന്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ മറ്റു രാജ്യങ്ങളെ ഉപയോഗിക്കുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഈന്തപ്പഴം ആദ്യം യു.എ.ഇയിലെ ജബല്‍ അലി പോര്‍ട്ടിലെത്തിക്കുന്നു. അവിടെവെച്ച് കണ്ടെയ്‌നറുകളും രേഖകളും മാറ്റി ‘മെയ്ഡ് ഇന്‍ യു.എ.ഇ’ എന്ന വ്യാജേന ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് കടത്തുന്നതാണ് പതിവ്.ഇതുകൂടാതെ, വിദേശ രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അടയ്ക്ക ഇന്ത്യയിലെ ഉയര്‍ന്ന വിപണിവിലയും ഇറക്കുമതി നികുതിയും പ്രയോജനപ്പെടുത്തി മറ്റ് സാധനങ്ങളുടെ മറവില്‍ വന്‍തോതില്‍ കടത്തുന്നു.ഇ-സിഗരറ്റുകളുടെ നിരോധനം2019-ല്‍ ഇന്ത്യ ഇ-സിഗരറ്റുകള്‍ പൂര്‍ണ്ണമായി നിരോധിച്ചു. നിയമപരമായ വിപണി ഇല്ലാതായെങ്കിലും ആവശ്യക്കാര്‍ നിലനില്‍ക്കുന്നതിനാല്‍ ചൈനയില്‍ നിന്നും, മറ്റ് രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന ഇ-സിഗരറ്റുകള്‍ എത്തുന്നത് തുടരുന്നു.അതുപോലെ തന്നെ പടക്കങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കര്‍ശനമായ ലൈസന്‍സും, സുരക്ഷാ പരിശോധനകളും ആവശ്യമാണ്. എന്നാല്‍ ഇവ ഒഴിവാക്കാനും, ചെലവ് കുറയ്ക്കാനും സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മറ്റ് വസ്തുക്കളുടെ മറവില്‍ കടത്ത് തുടരുന്നു.മനുഷ്യമുടി നല്‍കി അടയ്ക്ക വാങ്ങുന്ന ഹവാല റാക്കറ്റ്ഇന്ത്യയില്‍ നിന്ന് സംസ്‌കരിക്കാത്ത മനുഷ്യമുടി വിദേശത്തേക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇത് മറികടക്കാന്‍ ബംഗ്ലാദേശ്, മ്യാന്‍മര്‍ വഴി ചൈനയിലേക്ക് മുടി കടത്തുന്നു. ഈ വ്യാപാരികള്‍ക്ക് ലഭിക്കുന്ന പണത്തിന് പകരം മ്യാന്‍മറില്‍ നിന്ന് അടയ്ക്ക തിരികെ ഇന്ത്യയിലേക്ക് എത്തിക്കുന്ന സമാന്തര ഹവാല ശൃംഖല തന്നെ അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഡി.ആര്‍.ഐ (DRI) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അസമിലെ കാടുകളില്‍ കാണപ്പെടുന്ന ‘ടോക്കെ ഗെക്കോ’ (Tokay Geckos) എന്ന അപൂര്‍വ്വയിനം പല്ലികള്‍ക്ക് വിദേശ വിപണിയില്‍ കോടികളുടെ മൂല്യമുണ്ട്. വ്യാജ വൈദ്യഗുണങ്ങള്‍ പ്രചരിപ്പിച്ചാണ് ഇവയെ വിദേശത്തേക്ക് കടത്തുന്നത്.ഈ നീക്കങ്ങള്‍ രാജ്യത്തെ ബാധിക്കുന്നത് എങ്ങനെകോടിക്കണക്കിന് രൂപയുടെ കസ്റ്റംസ് ഡ്യൂട്ടിയും, നികുതിയുമാണ് സര്‍ക്കാരിന് ഓരോ വര്‍ഷവും ഈ കള്ളക്കടത്ത് മൂലം നഷ്ടപ്പെടുന്നത്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹവാല ശൃംഖലകള്‍ രാജ്യത്ത് കള്ളപ്പണം വര്‍ദ്ധിക്കാനും, ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥ തകരാനും കാരണമാകുന്നു.പരിശോധനകളില്ലാതെ എത്തുന്ന കണ്ടെയ്‌നറുകളും, വ്യാജ രേഖകളും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് തന്നെ വലിയ വെല്ലുവിളിയാണ്. വിദേശത്ത് നിന്ന് കുറഞ്ഞ ചെലവില്‍ നികുതി വെട്ടിച്ച് സാധനങ്ങള്‍ എത്തുമ്പോള്‍ ഇന്ത്യയിലെ അടയ്ക്ക കര്‍ഷകര്‍ക്കും, മുടി സംസ്‌കരണ വ്യവസായങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടാകുന്നു.സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെസുരക്ഷാ പരിശോധനകളില്ലാതെ എത്തുന്ന വ്യാജ ഇ-സിഗരറ്റുകള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ഗുണനിലവാരമില്ലാത്ത പടക്കങ്ങള്‍ എന്നിവ സാധാരണക്കാരുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണ്. ആഭ്യന്തര ഉല്‍പ്പാദകരെ തകര്‍ക്കുന്നതിലൂടെ പ്രാദേശിക കര്‍ഷകരുടെയും, തൊഴിലാളികളുടെയും ഉപജീവനം ഇല്ലാതാകുന്നു. നിരോധിത സാധനങ്ങളോ, വ്യാജ ഉല്‍പ്പന്നങ്ങളോ വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നതിലൂടെ സാധാരണക്കാര്‍ അറിയാതെ കേസില്‍പ്പെടാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിദേശ വസ്തുക്കളുടെ ഉറവിടവും, അംഗീകൃത ബില്ലും ഉറപ്പുവരുത്തുക. രാജ്യത്ത് പൂര്‍ണ്ണമായി നിരോധിച്ച ഇ-സിഗരറ്റുകള്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പിടിച്ചാല്‍ പണിയാണ്. വന്യജീവി വില്‍പനയോ, നിരോധിത സാധനങ്ങളുടെ രഹസ്യ വില്‍പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ കസ്റ്റംസ്, ഫോറസ്റ്റ് അല്ലെങ്കില്‍ പോലീസ് അധികൃതരെ വിവരമറിയിക്കുക.


Read News

Back to top button