NEWS

റോഡിലിറങ്ങിയാൽ റോബട്ടുകളുടെ തട്ടിത്തടയും! അത്ഭുതക്കാഴ്ചയിൽ ‘ഞെട്ടി’ ആളുകൾ; ഭാവിയിൽ വീടുകളിലും വ്യാപകം?


സാൻ ഫ്രാൻസിസ്കോ തെരുവുകളിലൂടെ കാൽനടയാത്രക്കാരുടെ ഒപ്പം മനുഷ്യ രൂപമുള്ള റോബട്ടുകൾ നടന്നു നീങ്ങുന്നത് സിനിമാക്കഥകളിൽ മാത്രം കണ്ടിട്ടുള്ള അത്ഭുതക്കാഴ്ചയാണ്. വാൻ നെസ് അവന്യൂവിലൂടെയും ഡൗൺടൗൺ തെരുവുകളിലൂടെയും യാത്രക്കാർക്കൊപ്പം ട്രാഫിക് ക്രോസിങ് ബ്ലോക്ക് ചെയ്ത് റോബട്ടുകൾ പരേഡ് നടത്തുന്നതുപോലെ നീങ്ങുന്ന ദൃശ്യങ്ങൾ കണ്ട് ആദ്യം ആളുകൾ ഞെട്ടിപ്പോയി.ചില റോബട്ടുകൾ നടക്കുന്നതിനിടയിൽ ബാലൻസ് തെറ്റി വീഴുന്നതും, അവയെ മനുഷ്യരായ കൺട്രോളർമാർ ചേർന്ന് നേരെയാക്കുന്നതുമെല്ലാം വിഡിയോകളിൽ വ്യക്തമാണ്. ടെക് സിറ്റിയിലെ മറ്റൊരു സാധാരണ ദിവസം മാത്രമാണിതെന്ന് പ്രദേശവാസികൾ തമാശയായി വിശേഷിപ്പിക്കുമ്പോൾ, ടെസ്‌ലയുടെ ഒപ്റ്റിമസ്, ബോസ്റ്റൺ ഡൈനാമിക്സിന്റെ അറ്റ്ലസ്, അജിലിറ്റി റോബട്ടിക്‌സിന്റെ ഡിജിറ്റ് തുടങ്ങിയ ഭീമന്മാരാണ് ഇത്തരം ഹ്യൂമനോയ്‌ഡ് റോബട്ടുകളുടെ നിർമാണത്തിന് നേത്യത്വം നൽകുന്നത്.ലബോറട്ടറികളുടെയും ഫാക്‌ടറികളുടെയും സുരക്ഷിത ചുറ്റുപാടുകളിൽ നിന്ന് പുറത്തിറങ്ങി, യഥാർഥ ലോകത്തിലെ ജനക്കൂട്ടത്തോടൊപ്പം ഇടപെഴകാൻ റോബട്ടുകൾ നടത്തുന്ന നിർണായകമായ പരീക്ഷണ ഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. തെരുവുകളിലെ അപ്രതീക്ഷിത തടസ്സങ്ങൾ, വഴിമാറി നടക്കുന്ന മനുഷ്യർ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയോടൊപ്പം എങ്ങനെ പ്രവർത്തിക്കണം എന്ന് പഠിക്കാൻ ഈ പബ്ലിക് ടെസ്റ്റിങ് അത്യാവശ്യമാണ്. മനുഷ്യർക്കിടയിലൂടെ നടക്കുമ്പോൾ റോബോട്ടുകൾക്ക് സംഭവിക്കുന്ന പിഴവുകളും വിജയങ്ങളും കമ്പനികൾ ശേഖരിക്കുകയും, ആ ഡാറ്റ ഉപയോഗിച്ച് റോബട്ടിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു.


Fashion ⏭️

Back to top button