NEWS
കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ വിജിലൻസ് റെയ്ഡ്

കോട്ടയം ∙ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ വിജിലൻസ് റെയ്ഡ്. രാവിലെയാണു വിജിലൻസ് സംഘം കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ എത്തിയത്. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണു കോട്ടയത്തേയും പരിശോധനയെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. സ്പോർട്സ് കൗൺസിൽ ഓഫിസിൽ ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള കാലതാമസം, സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയാണു പരിശോധന പരിധിയിൽ എന്നാണു വിവരം.
Fashion ⏭️




