SPORTS

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ നേട്ടം, തമിഴ്നാട് താരത്തിന് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്


ചെന്നൈ∙ ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലുള്ള തമിഴ്നാട് സ്വദേശിനി ജി. കമാലിനിക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യ സ്വർണം വിജയിച്ചത്. ‘‘ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം വിജയിച്ച ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും അറിയിക്കുന്നു. ക്രിക്കറ്റ് താരം കമാലിനിയുടെ നേട്ടങ്ങളിൽ പാരിതോഷികമായി തമിഴ്നാട് സർക്കാർ 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നൽകും.’’– വിജയ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.നീഷിനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ ഇന്ത്യയ്ക്കായി ആർത്തുവിളിച്ച കാണികൾക്കു മുന്നിൽ 147 റൺസിനായിരുന്നു വിജയം. ട്വന്റി20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും വലിയ വിജയമാണിത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 216 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക, 15.4 ഓവറിൽ 69 റൺസിന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ 3ന് 216. ശ്രീലങ്ക 15.4 ഓവറി‍ൽ 69ന് ഓൾഔട്ട്.മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിനു (21 പന്തിൽ 29) മാത്രമാണ് ലങ്കൻ നിരയി‍ൽ അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്. 3 ലങ്കൻ താരങ്ങൾക്ക് മാത്രമേ മത്സരത്തിൽ രണ്ടക്കം കാണാൻ കഴിഞ്ഞുള്ളൂ. ബാറ്റിങ്ങിനു പുറമേ ബോളിങ്ങിലും തിളങ്ങിയ ഷെഫാലിയാണ് (2 ഓവറിൽ 3 റൺസ് വഴങ്ങി 2 വിക്കറ്റ്) ഇന്ത്യയുടെ വിജയശിൽപി. ദീപ്തി ശർമ മൂന്നും ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.


Auto ⏭️

Back to top button