NEWS

ഇറാനെ ‘പൂട്ടാൻ’ പുതുവഴി തേടി ട്രംപ്; ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് പിന്തുണ


വാഷിങ്ടൻ∙ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രധാന കപ്പൽപാതകളിൽ തടസ്സങ്ങൾ തുടർക്കഥയാകുകയും ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണയെ ‘വഴിതിരിച്ചുവിടാൻ’ ഈ ഇടനാഴി സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. 2023 സെപ്റ്റംബർ 9ന് ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് ഈ സാമ്പത്തിക ഇടനാഴി  പ്രഖ്യാപിച്ചത്.“അയൽരാജ്യങ്ങളിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീകരാക്രമണങ്ങൾ, പശ്ചിമേഷ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ഇറാന്റെ നിയന്ത്രണത്തിലുള്ള ചെക്ക്‌പോസ്റ്റുകളിൽനിന്നു മാറ്റേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടാണ് പൈപ്പ്‌ലൈനിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങളിലൂടെയോ എണ്ണ പുറത്തെത്തിക്കാൻ എന്റെ ഭരണകൂടം ഇന്ത്യ-പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയേയും മറ്റു മാർഗങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത്. ഒരു പതിറ്റാണ്ടായി ഈ മേഖലയെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ മറികടക്കേണ്ട  അടിയന്തര ഘട്ടത്തിലാണ് നാം ഇപ്പോൾ.” – ട്രംപ് പറഞ്ഞു.


Fashion ⏭️

Back to top button