NEWS

വടകര എംഡിഎംഎ കേസ്: മൂന്നാംപ്രതിയായ അദ്ധ്യാപിക കാവ്യക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കാവ്യ

കൊച്ചി: വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാംപ്രതിയായ അദ്ധ്യാപിക കാവ്യക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിടികൂടിയ എംഡിഎംഎ വാണിജ്യ അളവിൽ ഇല്ലാത്തതിനാൽ എൻഡിപിഎസ് കേസ് നിലനിൽക്കുന്നില്ലെന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാനപ്പെട്ട വാദം.

ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കാവ്യക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ കീർത്തനയ്ക്കും ജാമ്യം ലഭിച്ചിരുന്നു. ജൂലായ് 25നാണ് കേസിൽ കാവ്യയെ പൊലീസ് അറസ്റ്റുചെയ്തത്.

എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാവ്യക്ക് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടത്തിയതിൽ കാവ്യയും പ്രധാനിയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

കേസിൽ നാലാം പ്രതി നീഷ്മ, അഞ്ചാംപ്രതി ജിജിൽ കുര്യാക്കോസ് എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി വരുംദിവസങ്ങളിൽ പരിഗണിക്കുമെന്നാണ് വിവരം.

English Summary

The High Court granted bail to Kavya, a teacher and the third accused in the Vadakara MDMA case, under strict conditions. Her bail plea argued that the seized MDMA quantity was not commercial, weakening the NDPS case. Police had arrested Kavya on July 25 for her alleged involvement in financial transactions related to the MDMA dealings.
RELATED TOPICS: VADAKARA MDMA CASE, TEACHER KAVYA BAIL, HIGHCOURT KERALA, MDMA CASE

Read News ⏭️

Back to top button