SPORTS

ബാബർ അസം ഇംഗ്ലണ്ടിലേക്കു പോയത് കടലക്കച്ചവടത്തിനോ? രൂക്ഷ വിമർശനവുമായി പാക്ക് ഇതിഹാസ താരം


മാഞ്ചസ്റ്റർ∙ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്കിസ്ഥാൻ താരം വാസിം അക്രം. വീണ്ടും പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോള്‍ ടീമിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും കോച്ചിങ് സ്റ്റാഫുകളെക്കുറിച്ചുപോലും തനിക്ക് അറിയില്ലായിരുന്നെന്ന ബാബറിന്റെ നിലപാടിനെയും വാസിം അക്രം പരിഹസിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റതോടെ പാക്കിസ്ഥാൻ ടീമിലെ ഏഴു താരങ്ങളെ ഒറ്റയടിക്കു പുറത്താക്കിയിരുന്നു. ‘‘ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ക്യാപ്റ്റൻ നിങ്ങൾക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ എങ്ങനെ അവർക്ക് 100 ശതമാനം പ്രകടനം പുറത്തെടുക്കാൻ സാധിക്കും. ഞാൻ ആരെയും കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. എനിക്കും തെറ്റുകൾ സംഭവിക്കാം. പക്ഷേ ബാബര്‍ അസം പാക്കിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പാടില്ലായിരുന്നു. ഈ മാറ്റങ്ങളെല്ലാം ഒരാവശ്യവും ഇല്ലാത്തതാണ്. രണ്ടാം ടെസ്റ്റിന്റെ തോൽവിക്കു ശേഷം ബാറ്റർ മാത്രമായി കളിക്കാമെന്ന് ബാബര്‍ തീരുമാനിക്കണമായിരുന്നു.’’– വാസിം അക്രം വ്യക്തമാക്കി. 


Auto ⏭️

Back to top button