NEWS

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണം; എസ്ഐടി രൂപീകരിച്ചു: എച്ച്.വെങ്കിടേഷ് നേതൃത്വം നൽകും


തിരുവനന്തപുരം∙ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഇ.ഡി ശുപാര്‍ശ അനുസരിച്ച് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ഭാര്യ ടി.വീണ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷ് മേല്‍നോട്ടം നല്‍കുന്ന സംഘത്തില്‍ എസ്.പി.വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ സംഘത്തില്‍ ഉണ്ടാകും. പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. തെളിവുകള്‍ കൈമാറിയ ഇ.ഡി ഉദ്യോഗസ്ഥരുമായി പ്രത്യേക സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാകും തുടര്‍നടപടികളിലേക്കു കടക്കുക. ഇ.ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.  ഇ.ഡി. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു കേസെടുക്കും. സിഎംആര്‍എല്‍എക്‌സാലോജിക് ഇടപാടിലെ കൈക്കൂലി ആരോപണമാണു പിണറായിക്കെതിരെ ഇ.ഡിയുടെ കത്തിലുള്ളത്. റിയാസിനും വീണയ്ക്കും ഹവാല ഇടപാടില്‍ പങ്കുണ്ടെന്നും കത്തില്‍ പറയുന്നു. 


Fashion ⏭️

Back to top button