SPORTS

പൊന്നണിഞ്ഞു! ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം


ആ സ്വർണത്തിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യ. ഏഷ്യൻ ഗെയിംസിൽ പെൺവീര്യത്തിലൂടെ ഇന്ത്യ ആദ്യ സ്വർണം കണ്ടെത്തി. വനിതകളുടെ ട്വന്റി20 ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയവുമായാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതകൾ തുടർച്ചയായി രണ്ടാം ഏഷ്യൻ ഗെയിംസിലും സ്വർണമണിഞ്ഞത്.ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ വനിതകളുടെ സർവാധിപത്യമാണ് ഇന്നലെ കണ്ടത്. സ്മൃതി മന്ഥന (45 പന്തിൽ 79)– ഷെഫാലി വർമ (29 പന്തി‍ൽ 48) ഓപ്പണിങ് കൂട്ടുകെട്ട് തുടക്കത്തിൽതന്നെ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. പത്താം ഓവറിൽ സ്കോർ 99ൽ നിൽക്കെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നാലെയെത്തിയ റിച്ച ഘോഷും (22 പന്തിൽ 49 നോട്ടൗട്ട്) തകർത്തടിച്ചതോടെ ഇന്ത്യൻ ടോട്ടൽ അനായാസം 200 കടന്നു.ജപ്പാനിൽ ഹിന്ദി ഗാലറി!


Auto ⏭️

Back to top button