SPORTS
അഞ്ച് ഓവർ, അഞ്ച് വിക്കറ്റ്, 0 റൺ: പാക്കിസ്ഥാനെതിരെ വിൻഡീസ് താരത്തിന്റെ റെക്കോർഡ് ബോളിങ്

ട്രിനിഡാഡ്∙ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, ഒരു ഇന്നിങ്സിൽ തുടർച്ചയായി 5 വിക്കറ്റ് മെയ്ഡൻ (ഒരു റൺ പോലും വഴങ്ങാതെ തുടർച്ചയായി 5 ഓവറുകളിലും വിക്കറ്റ് നേടുക) എറിയുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജസ്റ്റിൻ ഗ്രീവ്സ്. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലാണു മുപ്പത്തിരണ്ടുകാരൻ ഓൾറൗണ്ടറുടെ നേട്ടം.എന്നാൽ തന്റെ രണ്ടാം സ്പെല്ലിനെത്തിയ ഗ്രീവ്സ് തുടർച്ചയായി 5 ഓവറുകളിലും വിക്കറ്റ് വീഴ്ത്തിയതോടെ പാക്ക് ഇന്നിങ്സ് 282ൽ അവസാനിച്ചു. 11 ഓവറിൽ 6 മെയ്ഡൻ സഹിതം 27 റൺസ് വഴങ്ങിയാണ് ഗ്രീവ്സിന്റെ 5 വിക്കറ്റ് നേട്ടം. മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 7ന് 126 എന്ന നിലയിലാണ് വിൻഡീസ്. ആതിഥേയർക്ക് ഇപ്പോൾ ആകെ 155 റൺസ് ലീഡുണ്ട്.
Auto ⏭️


